X

ഖത്തര്‍ ലോകകപ്പിന് യോഗ്യത ഉറപ്പിക്കാന്‍ അര്‍ജന്റീന നാളെ കളത്തിലിറങ്ങും

ഖത്തര്‍ ലോകകപ്പിന് യോഗ്യത ഉറപ്പിക്കാന്‍ അര്‍ജന്റീന നാളെ കളത്തിലിറങ്ങും. ഇക്വഡോറാണ് അര്‍ജന്റീനയുടെ എതിരാളി. ഉറുഗ്വേ ചിലിയെയും പരാഗ്വേ പെറുവിനെയും നാളെ നേരിടുന്നുണ്ട്. 33 കാരനായ മെസിയുടെ അവസാന ലോകകപ്പായാണ് ഖത്തര്‍ ലോകകപ്പിനെ വിലയിരുത്തുന്നത്. ഇതിഹാസ താരത്തിന്റെ അക്കൗണ്ടില്‍ ഒരു ലോകകപ്പിന്റെ അഭാവം വലിയ നഷ്ടം തന്നെയാണെന്ന് അര്‍ജന്റീനയ്ക്കുമാറിയാം. അതിനാല്‍ മുന്നോട്ടുള്ള ഓരോ നീക്കവും ശ്രദ്ധയോടെയും പോരാട്ട വീര്യത്തോടെയുമായിരിക്കണം. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.40നാണ് പോരാട്ടം.

മെസിക്കൊപ്പം പരിചയസമ്പന്നര്‍ അധികം ഇത്തവണ ടീമിലില്ല. പരുക്കുമൂലം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഡിഫന്‍ഡര്‍ മാര്‍ക്കസ് റോഹോ കളിക്കുന്നില്ല. സെര്‍ജിയോ അഗ്യൂറോയെയും പരുക്കാണ് വലയ്ക്കുന്നത്. ടോട്ടനം താരം എറിക് ലമേലയെയും അത്‌ലറ്റികോ മാഡ്രിഡ് മുന്നേറ്റ താരം എയ്ഞ്ചല്‍ കൊറിയ എന്നിവര്‍ക്കും ലയണല്‍ സ്‌കലോനിയുടെ ടീമില്‍ ഇടം ലഭിച്ചിട്ടില്ല.

അതേസമയം ആസ്റ്റന്‍ വില്ലയുടെ ഗോള്‍കീപ്പര്‍ എമിലിനോ മാര്‍ട്ടനെസും പ്രതിരോധ താരങ്ങളായ ഫകുണ്ടോ മെഡിനയും ന്യൂവന്‍ പെരേസും അര്‍ജന്റീനിയന്‍ കുപ്പായത്തില്‍ അരങ്ങേറ്റം കുറിച്ചേക്കും. മെസിക്കൊപ്പം ലെതുറോ മാര്‍ടിനസും ലൂകാസ് ഒകാമ്പോയും മുന്നേറ്റത്തില്‍ കളിക്കും. പകരക്കാരനായി ഡിബാലെയെയും പ്രതീക്ഷിക്കാം.മാര്‍ച്ചില്‍ നടക്കാനിരുന്ന യോഗ്യത റൗണ്ട് മത്സരങ്ങള്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഒക്ടോബറിലേക്ക് മാറ്റിവച്ചത്.

Test User: