X

കൊളംബിയയെ തോല്‍പ്പിച്ച് ചിലി; സെമിയില്‍ അര്‍ജന്റീന-ബ്രസീല്‍ സ്വപ്ന പോരാട്ടം

കോപ അമേരിക്കയില്‍ മെസിയും സംഘവും സെമിയില്‍. കോര്‍ട്ടര്‍ ഫൈനലില്‍ വെനസ്വേലയെ മറുപടിയില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് അര്‍ജന്റീന സെമിയില്‍ കടന്നത്. ഇതോടെ ഫുട്‌ബോള്‍ ആരാധകര്‍ കാത്തിരുന്ന അര്‍ജന്റീന-ബ്രസീല്‍ സ്വപ്ന പോരാട്ടം കോപ്പ അമേരിക്ക സെമിഫൈനലില്‍ ഒരുങ്ങും.

മത്സരത്തില്‍ തുടക്കംതൊട്ട് തന്നെ അറ്റാക്കിങിന് ശ്രമിച്ച അര്‍ജന്റീന പത്താം മിനിറ്റില്‍ തന്നെ ഗോള്‍ കണ്ടെത്തുകയായിരുന്നു. ലൗതാരോ മാര്‍ട്ടിനെസ് ബോക്‌സില്‍ വെച്ച് നടത്തിയ മനോഹരമായ ബാക്ക് ഹീലിലൂടെയായിരുന്നു ആ ഗോള്‍.

തുടര്‍ന്ന് വിരസമായ മത്സരത്തില്‍ അടുത്ത ഗോള്‍ കണ്ടെത്താന്‍ ഒരു മണിക്കൂറോളം തള്ളിനീക്കേണ്ടി വന്നു. എഴുപത്തിനാലാം മിനിറ്റില്‍ പകരക്കാരനായി എത്തിയ ജിയോവാനി ലോ സെല്‍സോ ആണ് അര്‍ജന്റീനയുടെ രണ്ടാം ഗോള്‍ കണ്ടെത്തിയത്. സൂപ്പര്‍ താരം ലയണല്‍ മെസി പൂര്‍ണ്ണമായും നിറംമങ്ങിയ മത്സരത്തിലും മികച്ച ജയം കണ്ടെത്തിയത് ബ്രസീലിനെതിരായ സെമിക്ക് അര്‍ജന്റീനക്ക് പ്രതീക്ഷ നല്‍കുന്നതാണ്.

നേരത്തെ പാരഗ്വായെ ഷൂട്ടൗട്ടില്‍ മറികടന്നാണ് ബ്രസീല്‍ സെമി ഉറപ്പിച്ചത്. ബുധനാഴ്ച ബെലോ ഹൊറിസോന്റിയിലെ മിനെയ്റോ സ്റ്റേഡിയത്തിലാണ് അര്‍ജന്റീന-ബ്രസീല്‍ പോരാട്ടം. 2008 ബെയ്ജിങ് ഒളിംപിക്സ് സെമി ഫൈനലിലാണ് ഏറ്റവുമൊടുവില്‍ അര്‍ജന്റീനയും ബ്രസീലും ഏറ്റുമുട്ടിയത്.

ഇന്നു നടന്ന കൊളംബിയ-ചിലി മത്സരത്തില്‍ കൊളംബിയയെ തോല്‍പ്പിച്ച് നിലവിലെ ചാമ്പ്യന്മാരായ ചിലി കോപ്പാ അമേരിക്കാ ഫുട്ബോള്‍ സെമിയില്‍. പെനല്‍റ്റി ഷൂട്ടൗട്ടിലാണ്‌ കൊളംബിയയെ തോല്‍പ്പിച്ചത്. ശക്തരായ രണ്ട് ടീമുകള്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ മത്സരത്തിന്റെ ആവേശവും കൂടി. എന്നാല്‍ ചിലിയന്‍ നിരക്കായിരുന്നു അല്പം മുന്‍തൂക്കം യുറൂഗ്വെ-പെറു മത്സരവിജയിയെ ആകും ചിലി സെമിയില്‍ നേരിടുക.

chandrika: