X

പുത്തന്‍ ഉണര്‍വില്‍ അര്‍ജന്റീന; തെരുവുകളില്‍ ആഹ്ലാദത്തിന്റെ കണ്ണീര്‍

36 വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം അര്‍ജന്റീനക്ക് കിട്ടിയ ലോകകപ്പ് ശരിക്കും ആഘോഷിക്കുകയാണ് ആ രാജ്യം. മെസ്സിയുടെ കൈകളില്‍ കപ്പ് എത്തുമ്പോള്‍ അര്‍ജന്റീനന്‍ തെരുവകളില്‍ ആഹ്ലാദത്തിന്റെ കടലിരമ്പി. ഭൂരിഭാഗം ആരാധകരും കരഞ്ഞുപോയി. അവര്‍ മെസ്സിയുടെ പേരും സ്വന്തം രാജ്യത്തിന്റെ പേരും വിളിച്ച് ഉറക്കെ നിലവിളിച്ചു. ചിലര്‍ക്ക് ഇത് സ്വപ്നമാണോ എന്നറിയാന്‍ ഒരുപാട് സമയം എടുത്തു. മറഡോണ ഇക്കാര്യങ്ങളെല്ലാം സ്വര്‍ഗ്ഗത്തില്‍ ഇരുന്ന് ആഹ്ലാദിക്കുന്നുണ്ടെന്ന് വിശ്വസിക്കാനാണ് ഞങ്ങള്‍ക്കിഷ്ടമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളോട് ജനങ്ങള്‍ പറഞ്ഞു.

അര്‍ജന്റീനന്‍ പ്രസിഡണ്ട് ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടസും ആഘോഷത്തില്‍ പങ്കുചേര്‍ന്നു. നമ്മള്‍ വിട്ടുകൊടുക്കില്ലെന്ന് തെളിയിച്ച ടീമിനോട് കടപ്പെട്ടിരിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നമുക്ക് മികച്ച ഭാവിയുണ്ട്, നമ്മള്‍ മികച്ച ജനതയാണ് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ബ്രസീലിയന്‍ പ്രസിഡണ്ട് ഇലക്ട് ലുല ഡിസെല്‍വയും അര്‍ജന്റീനന്‍ വിജയത്തെ പ്രശംസിച്ചു. അര്‍ജന്റീനന്‍ ജനതയ്ക്ക് ദീര്‍ഘമായ ഒരു ആലിംഗനം നല്‍കുന്നവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Test User: