X

അര്‍ജന്റീന അണ്ടര്‍ 20: തോറ്റ് പുറത്തായതിന് പിന്നാലെ രാജിപ്രഖ്യാപിച്ച്‌ പരിശീലകന്‍ ഹാവിയര്‍ മഷറാനോ

അര്‍ജന്റീന അണ്ടര്‍ 20 ടീമിന്റെ പരിശീലക സ്ഥാനം ഒഴിയാന്‍ തയ്യറാണെന്ന് ഹാവിയര്‍ മഷറാനോ. സൗത്ത് അമേരിക്കന്‍ അണ്ടര്‍ 20 ടൂര്‍ണമെന്റില്‍ കൊളംബിയയോടും തോറ്റ് പുറത്തായതിന് പിന്നാലെയാണ് പ്രഖ്യാപനം.ഇതോടെ അടുത്ത അണ്ടര്‍ 20 ലോകകപ്പിനും പാന്‍ അമേരിക്കന്‍ ഗെയിംസിനും യോഗ്യത നേടാനും അര്‍ജന്റീനയ്ക്കായില്ല.

പരാജയപ്പെട്ടതായി അംഗീകരിക്കുന്നതായും, പ്രതിഭാധനരായ താരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതില്‍ വീഴ്ച പറ്റിയെന്നും മാഷെറാനോ പറഞ്ഞു. മുന്‍ അര്‍ജന്റീന ക്യാപ്റ്റന്‍ കൂടിയായ മഷറാനോക്ക് കീഴില്‍ നാല് മത്സരങ്ങളില്‍ നിന്ന് ഒരു വിജയം മാത്രമാണ് നേടാനായത്. മത്സരത്തിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ നിന്ന് പുറത്താകുകയും ചെയ്തു. 2021 ഡിസംബറിലാണ് അണ്ടര്‍ 20 ടീം പരിശീലകനായി മഷറാനോ നിയമിക്കപ്പെട്ടത്.അര്‍ജന്റീന ടീമിനെ പരിശീലിപ്പിക്കാന്‍ അവസരം ലഭിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്നു പറഞ്ഞ മഷറാനോ ഇനി അര്‍ജന്റീനയിലേക്ക് തിരിച്ചു പോയി സമാധാനത്തോടെ തുടരാന്‍ ശ്രമിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

webdesk14: