X

അര്‍ജന്റീനയുടെ തോല്‍വി; മനംനൊന്ത് യുവാവ് ആറ്റില്‍ ചാടി, തെരച്ചില്‍ തുടരുന്നു

കോട്ടയം: റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളില്‍ അര്‍ജന്റീനയുടെ തോല്‍വിയില്‍ മനംനൊന്ത് യുവാവ് ആറ്റില്‍ ചാടി. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി ബിനു അലക്‌സാ(30)ണ് ആറ്റില്‍ ചാടിയത്. രാവിലെ അഞ്ചു മണിയോടെയാണ് സംഭവം. ആത്മഹത്യകുറിപ്പ് എഴുതിവെച്ചാണ് ഇയാള്‍ വീടുവിട്ടിറങ്ങിയത്. അര്‍ജന്റീന തോറ്റതിലുള്ള മനോവിഷമം കാരണമാണ് വീടുവിട്ടുപോകുന്നതെന്ന് കുറിപ്പില്‍ പറയുന്നുണ്ട്. സംഭവത്തെത്തുടര്‍ന്ന് വീടിന്റെ തൊട്ടടുത്തുള്ള മീനച്ചിലാറ്റില്‍ അഗ്നിശമന സേന പരിശോധന നടത്തുകയാണ്.

chandrika: