ബ്രസീലിനും ഉറുഗ്വായിക്കുമെതിരായ ലോകകപ്പ് ഫുട്ബാള്‍ യോഗ്യതാ റൗണ്ട് മത്സരങ്ങള്‍ക്കെതിരായ അര്‍ജന്റീന ടീമില്‍ സൂപ്പര്‍താരം ലയണല്‍ മെസ്സി പുറത്ത്. ടീമിന്റെ നായകനായ 37കാരനില്ലാതെയാകും ചിരവൈരികളായ ബ്രസീലിനെതിരെ ഈ മാസം 25ന് നടക്കുന്ന മത്സരത്തില്‍ ലോക ചാമ്പ്യന്മാര്‍ കളത്തിലിറങ്ങുക. ഉറുഗ്വായിക്കെതിരെ ഈ മാസം 21നാണ് അര്‍ജന്റീനയുടെ മത്സരം.
ഇന്റര്‍ മിയാമിക്കായി കഴിഞ്ഞ ദിവസം കളത്തിലിറങ്ങിയ മെസ്സി മസിലിനേറ്റ പരിക്കിനെ തുടര്‍ന്നാണ് വിട്ടുനില്‍ക്കുന്നത്. മെസ്സിയുടെ അഭാവത്തിലും സൂപ്പര്‍ സ്‌ട്രൈക്കര്‍ പോളോ ഡിബാലയെ കോച്ച് ലയണല്‍ സ്‌കലോണി ടീമിലെടുത്തിട്ടില്ല. യുവതാരം ക്ലോഡിയോ എച്ചെവെരി, ജിയോവാനി ലോ ചെല്‍സോ, അലയാന്ദ്രോ ഗര്‍ണാച്ചോ, ഗോണ്‍സാലോ മോണ്ടിയല്‍ എന്നിവര്‍ക്കും ടീമില്‍ ഇടം നേടാന്‍ കഴിഞ്ഞില്ല.