കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും കാറ്റില്‍പറത്തി തൃശ്ശൂരില്‍ സിപിഎമ്മിന്റെ മെഗാ തിരുവാതിര.എണ്‍പതിലധികം പേരാണ് തിരുവാതിരയില്‍ അണിനിരന്നത്. തിരുവാതിര കാണാന്‍ നൂറിലധികം ആളുകള്‍ എത്തുകയും ചെയ്തു.തൃശ്ശൂര്‍ ജില്ലാ സമ്മേളനത്തിന് മുമ്പായി തെക്കുംകര വെസ്റ്റ് ലോക്കല്‍ കമ്മിറ്റിയാണ് തിരുവാതിര സംഘടിപ്പിച്ചത്.
കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരത്ത് നടന്ന തിരുവാതിരക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ അടങ്ങുന്നതിന് മുന്‍പേ ആണ് തൃശ്ശൂരില്‍ തിരുവാതിര സംഘടിപ്പിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തുടനീളം നിയന്ത്രണങ്ങള്‍ നിലനില്‍ക്കയാണ് കേരളീയരെ മൊത്തം വെല്ലുവിളിച്ചുകൊണ്ട് ഇടതുപക്ഷത്തിന്റെ ഈ അഴിഞ്ഞാട്ടം. സംഭവത്തില്‍ വിമര്‍ശനങ്ങള്‍ ഇനിയും ഉയരാനാണ് സാധ്യത.