X

കെഎസ്ആര്‍ടിസിയിലെ പരസ്യങ്ങള്‍ മറ്റു ഡ്രൈവര്‍മാരുടെ ശ്രദ്ധ തിരിക്കില്ലേ? സുപ്രീം കോടതി

ന്യൂഡല്‍ഹി: കെഎസ്ആര്‍ടിസി ബസുകളില്‍ പതിപ്പിക്കുന്ന പരസ്യ പോസ്റ്ററുകള്‍ മറ്റ് വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ ശ്രദ്ധ വ്യതിചലിപ്പിക്കില്ലേയെന്ന് സുപ്രീം കോടതി. ബസുകളില്‍ പരസ്യം പതിക്കുന്നതിനെതിരായ കേരള ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്ത് കെ.എസ്.ആര്‍.ടി.സി. നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. അമിത പ്രകാശമുള്ള ലൈറ്റുകളും ബസുകളിലെ കണ്ണാടികളില്‍ പതിപ്പിക്കുന്ന പരസ്യങ്ങളും അതീവ ഗൗരവമേറിയ വിഷയമാണെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു.

ബസുകളില്‍ പരസ്യം പതിക്കുന്നത് സംബന്ധിച്ച പുതിയ സ്‌കീം കൈമാറാന്‍ കെഎസ്ആര്‍ടിസിയോട് സുപ്രീം കോടതി നിര്‍ദേശിച്ചു. മുപ്പത്ത് വര്‍ഷത്തോളമായി കെഎസ്ആര്‍ടിസിയില്‍ പരസ്യങ്ങള്‍ നല്‍കാറുണ്ടെന്നും ഒമ്പതിനായിരം കോടി രൂപ കടമുള്ള കെ.എസ്.ആര്‍.ടി.സി.ക്ക് പരസ്യവരുമാനം ആശ്വാസകരമാണെന്നും കെഎസ്ആര്‍ടിസിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

webdesk13: