തിരുവനന്തപുരം: പുതുപ്പള്ളിയിലെ ഇടതു സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന് വ്യത്യസ്തമായ ഒരു വെല്ലുവിളി. ജെയ്ക് നാമനിര്‍ദേശ പത്രികയില്‍ 38 ലക്ഷം രൂപ വിലയിട്ടിരിക്കുന്ന മണര്‍കാടുള്ള വ്യാപാര സമുച്ചയത്തിനും അതിരിക്കുന്ന വസ്തുവും കൂടി രണ്ട് കോടി രൂപക്ക് വാങ്ങാന്‍ തയാറെന്നാണ് വെല്ലുവിളി. മണര്‍കാട് സ്വദേശിയും ഇപ്പോള്‍ ഡല്‍ഹിയിലെ ഒരു കമ്പനിയില്‍ വൈസ് പ്രസിഡന്റുമായ ബിജു ജോണാണ് ജെയ്ക് സി തോമസിന് എന്റെ വക ഒരു ഓഫര്‍ എന്ന തലക്കെട്ടില്‍ ഫേസ്ബുക്കിലൂടെ വസ്തുവിന് വില പറഞ്ഞിരിക്കുന്നത്.
ജെയ്ക് കാണിച്ചതില്‍ നിന്നും അഞ്ചിരട്ടി അധികം വിലയാണ് ബിജു ജോണ്‍ പറയുന്നത്. താങ്കളുടെ ഈ വസ്തുവിന്
ജയ്കിന് ഏകദേശം 25-30 കോടിയുടെ ആസ്തിയുണ്ടെന്നാണ് ബിജു ജോണിന്റെ കണക്ക്. കുറിപ്പ് വൈറലായെങ്കിലും ജെയ്‌ക്കോ സി.പി.എം നേതാക്കളോ ഇതിനോട് പ്രതികരിച്ചിട്ടില്ല.