X

ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിന് ഇരയായവരാണൊ നിങ്ങള്‍: ഇനി എന്താണ് ചെയ്യേണ്ടത്

ഉടൻ തന്നെ സൈബർ ക്രൈം റിപ്പോർട്ടിങ് ടോൾ ഫ്രീ നമ്പർ ആയ 1930 ലേയ്ക്ക് വിളിച്ച് റിപ്പോർട്ട് ചെയ്യുക. 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ് ഈ സംവിധാനം. സൈബർ ക്രൈം ഹെൽപ്പ്‌ലൈൻ (1930) ബാങ്കുകളുമായും സാമ്പത്തിക സ്ഥാപനങ്ങളുമായും ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത്.

ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളുടെ കാര്യത്തിൽ പ്രധാനം എത്രയും വേഗം പരാതി 1930 എന്ന ഹെല്പ് ലൈൻ നമ്പറിൽ റിപ്പോർട്ടു ചെയ്തിരിക്കണമെന്നതാണ്.

കുറ്റകൃത്യങ്ങൾ വേഗത്തിൽ റിപ്പോർട്ട് ചെയ്യുന്നത് നഷ്ടപ്പെട്ട തുക വീണ്ടെടുക്കാൻ പോലീസിനെ സഹായിക്കും. കുറ്റകൃത്യത്തിലെ തെളിവുകൾ മറ്റും നശിപ്പിക്കപ്പെടുന്നതിനു മുമ്പു ശേഖരിക്കാനും വേണ്ട നടപടി സ്വീകരിക്കാനും ഇതുവഴി അന്വേഷണ ഉദ്യോഗസ്ഥർക്ക് സാധിക്കും.

ഹെൽപ്പ്‌ലൈൻ നമ്പറിൽ റിപ്പോർട്ട് ചെയ്ത സൈബർ കുറ്റകൃത്യങ്ങൾ എഫ്‌ ഐ ആർ രജിസ്റ്റർ ചെയ്യുന്ന ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേയ്ക്ക് കൈമാറും. കേസ് രജിസ്ട്രേഷൻ സംബന്ധിച്ചോ അന്വേഷണം സംബന്ധിച്ചോ വിവരങ്ങൾ അറിയുന്നതിന് പരാതിക്കാരന് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുമായോ 1930 എന്ന നമ്പറിലോ ബന്ധപ്പെടാം.

കൂടാതെ ദേശീയ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ ആയ www.cybercrime.gov.in വഴിയും നിങ്ങൾക്ക് പരാതി നൽകാവുന്നതാണ്.

webdesk14: