ആരോഗ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്രകേരളം പുരസ്‌കാരങ്ങൾ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. 2021-22 വര്‍ഷത്തെ പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. ജില്ലാ പഞ്ചായത്തുകൾക്കുള്ള പുരസ്‌കാരം കോഴിക്കോട് ജില്ലാ പഞ്ചായത്തിന് ലഭിച്ചു. പാലക്കാട് ജില്ലാ പഞ്ചായത്താണ് രണ്ടാമത്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആരോഗ്യ മേഖലയില്‍ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികള്‍, കായകല്‍പ്പ, മറ്റ് ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ചാണ് പുരസ്‌കാരങ്ങൾ നൽകുന്നത്.
ആര്‍ദ്രകേരളം പുരസ്‌കാരം 2021-22 ന് അര്‍ഹരായ ജില്ലാ പഞ്ചായത്ത് / കോര്‍പ്പറേഷന്‍/ മുന്‍സിപ്പാലിറ്റി/ ബ്ലോക്ക് പഞ്ചായത്ത്/ എന്നിവയുടെ വിവരങ്ങൾ :
സംസ്ഥാനതല അവാര്‍ഡ് – ഒന്നാം സ്ഥാനം
1. ജില്ലാ പഞ്ചായത്ത് – കോഴിക്കോട് ജില്ല (10 ലക്ഷം രൂപ)
2. മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ – തിരുവനന്തപുരം ജില്ല (10 ലക്ഷം രൂപ)
3. മുനിസിപ്പാലിറ്റി – പിറവം മുനിസിപ്പാലിറ്റി, എറണാകുളം ജില്ല
(10 ലക്ഷം രൂപ)
4. ബ്ലോക്ക് പഞ്ചായത്ത് – മുളന്തുരുത്തി, എറണാകുളം ജില്ല
(10 ലക്ഷം രൂപ)
5. ഗ്രാമ പഞ്ചായത്ത് – ചെന്നീര്‍ക്കര, പത്തനംതിട്ട ജില്ല
(10 ലക്ഷം രൂപ)
സംസ്ഥാനതല അവാര്‍ഡ് – രണ്ടാം സ്ഥാനം
1. ജില്ലാ പഞ്ചായത്ത് – പാലക്കാട് ജില്ല (5 ലക്ഷം രൂപ)
2. മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ – കൊല്ലം ജില്ല (5 ലക്ഷം രൂപ)
3. മുനിസിപ്പാലിറ്റി – കരുനാഗപ്പളളി, കൊല്ലം ജില്ല (5 ലക്ഷം രൂപ)
4. ബ്ലോക്ക് പഞ്ചായത്ത് – നെടുങ്കണ്ടം, ഇടുക്കി ജില്ല ( 5 ലക്ഷം രൂപ)
5. ഗ്രാമ പഞ്ചായത്ത് – പോത്തന്‍കോട്, തിരുവനന്തപുരം
(7 ലക്ഷം രൂപ)
സംസ്ഥാനതല അവാര്‍ഡ് – മൂന്നാം സ്ഥാനം
1. ജില്ലാ പഞ്ചായത്ത് – കോട്ടയം ജില്ല (3 ലക്ഷം രൂപ)
2. മുനിസിപ്പാലിറ്റി – വൈക്കം, കോട്ടയം ജില്ല (3 ലക്ഷം രൂപ)
3. ബ്ലോക്ക് പഞ്ചായത്ത് – ശാസ്താംകോട്ട, കൊല്ലം ജില്ല (3 ലക്ഷം രൂപ)
4. ഗ്രാമ പഞ്ചായത്ത് – കിനാന്നൂര്‍ കരിന്തളം, കാസര്‍ഗോഡ് ജില്ല
(6 ലക്ഷം രൂപ)