ന്യൂഡല്‍ഹി: 2019-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ വിശാലസഖ്യത്തിനൊരുങ്ങുന്ന പ്രതിപക്ഷത്തിന് തിരിച്ചടിയായി ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിന്റെ നിലപാട്. ബി.ജെ.പിക്കെതിരായ വിശാല രാഷ്ട്രീയ സഖ്യത്തിനില്ലെന്ന് കെജ്‌രിവാള്‍ പറഞ്ഞു.
കോണ്‍ഗ്രസ് നേതൃത്വത്തിലുളള പ്രതിപക്ഷ സഖ്യത്തിലുളള രാഷ്ട്രീയ കക്ഷികള്‍ക്ക് രാജ്യത്തിന്റെ വികസനത്തില്‍ യാതൊരു പങ്കും അവകാശപ്പെടാനില്ല. കോണ്‍ഗ്രസ് സഖ്യത്തില്‍ ഭാഗമാകരുതെന്നാണ് ആംആദ്മി പാര്‍ട്ടിയിലെ ബഹുഭൂരിപക്ഷം നേതാക്കളുടെയും ആവശ്യം. കോണ്‍ഗ്രസുമായി സഖ്യത്തിന് തയ്യാറായാല്‍ പാര്‍ട്ടി വിടുമെന്ന് പലരും നയം വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് അരവിന്ദ് കെജ്‌രിവാള്‍ നയം വ്യക്തമാക്കിയത്.
എന്നാല്‍ പ്രതിപക്ഷത്തെ മറ്റേതെങ്കിലും സഖ്യത്തിന്റെ ഭാഗമാകുമോയെന്ന് ആംആദ്മി വ്യക്തമാക്കിയിട്ടില്ല. അതേസമയം, കേന്ദ്രസര്‍ക്കാരിനെതിരായ രാഷ്ട്രീയ വിമര്‍ശനത്തില്‍ നിന്ന് അരവിന്ദ് കെജ്‌രിവാള്‍ പിറകോട്ട് പോയിട്ടില്ല. ഡല്‍ഹിയുടെ വികസന പ്രവത്തനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റിവെ്ക്കുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാള്‍ പറഞ്ഞു.