നവോത്ഥാന നായകനായ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ പേരില്‍ ഏര്‍പ്പെടുത്തിയ മതസൗഹാര്‍ദ്ദ പുരസ്‌കാരം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജന. സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പിക്ക് സമര്‍പ്പിച്ചു. സമുദായമൈത്രിയും സാമൂഹികസൗഹൃദവും പരിപോഷിപ്പിക്കുന്നതില്‍ നിര്‍വ്വഹിച്ച പ്രശസ്ത സേവനത്തിന് സാമൂഹിക മുന്നേറ്റമുന്നണി ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം. സാമൂഹിക മുന്നേറ്റമുന്നണി ചെയര്‍മാന്‍ കെ.പി. അനില്‍ദേവ് ആദ്ധ്യക്ഷ്യം വഹിച്ചു. സാംസ്‌കാരിക, സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു.
സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ (പൊതുപ്രവര്‍ത്തനം), സംവിധായകന്‍ വിനയന്‍ (കലാസാംസ്‌കാരികം), ആള്‍ ഇന്‍ഡ്യാ കിഡ്‌നി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമേല്‍ (ജീവകാരുണ്യം) എന്നിവര്‍ക്കും പുരസ്‌കാരം സമര്‍പ്പിച്ചു. സി.പി.ഐ(എം) പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്‍ മുഖ്യപ്രഭാഷണവും ശുഭാംഗാനന്ദ സ്വാമി അനുഗ്രഹപ്രഭാഷണവും നടത്തി. വി.ഡി. രാജന്‍ അനുസ്മരണ പ്രഭാഷണം നടത്തി. എസ്.എന്‍.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എന്‍. സോമന്‍, ആലുവ അദ്വൈതാശ്രമം സെക്രട്ടറി ശ്രീ ധര്‍മ്മചൈതന്യ സ്വാമി, അന്‍വര്‍ സാദത്ത് എം.എല്‍.എ, റോജി എം.ജോണ്‍ എം.എല്‍.എ, ആലുവ നഗരസഭ ചെയര്‍മാന്‍ എം.ഒ.ജോണ്‍, ഡോ. ബി. അബ്ദുല്‍ സലാം, പി.എസ്. ഓംകാര്‍ എന്നിവര്‍ പ്രസംഗിച്ചു. ആറാട്ടുപുഴ വേലായുധപ്പണിക്കരെക്കുറിച്ച് വിനയന്‍ സംവിധാനം ചെയ്ത പത്തൊന്‍പതാം നൂറ്റാണ്ട് എന്ന സിനിമയിലെ അഭിനേതാക്കളും യോഗത്തില്‍ സംബന്ധിച്ചു.