അറപ്പുഴ പാലത്തിൽ കാറും ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഫറോക്ക് കല്ലംപാറ സ്വദേശി അറക്കൽ ചെറുപൊയിൽ ധനീഷ് മരിച്ചു..ഇന്ന് രാവിലെ എട്ട്മണിയോടെയാണ് അപകടം. അപകടത്തെ തുടർന്ന് ഏറെ നേരം ബൈപാസിൽ ഗതാഗതക്കുരുക്കുണ്ടായി. ഹൈവേ പോലീസും ഫയർഫോഴ്സ് യൂണിറ്റും സ്ഥലത്തെത്തി ക്രെയിൻ ഉപയോഗിച്ച് അപകടത്തിൽ പെട്ട വാഹനങ്ങൾ മാറ്റി ,റോഡ് കഴുകി വൃത്തിയാക്കിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. ദേശീയപാത നവീകരണം തുടങ്ങിയത് മുതൽ രാമനാട്ടകര-തൊണ്ടയാട് ബൈപാസിൽ നിരവധി ജീവനുകളാണ് വാഹനാപകടങ്ങളിൽ പൊലിഞ്ഞത്.പരേതനായ ദാമോദരൻ ആണ് ധനീഷിന്റെ പിതാവ് .
അമ്മ: യശോദ ഭാര്യ: ഷീജ മക്കൾ: നിത, നിതിൻ സഹോദരങ്ങൾ: ജയേഷ്, ബിന്ദു, പരേതയായ റീന.
അറപ്പുഴ വാഹനാപകടം. ബൈക്ക് യാത്രികൻ മരിച്ചു
Related Post