X

പീഡനത്തിന് ശേഷം പ്രതി മാപ്പ് ചോദിച്ചു, യുവതി വീഡിയോ റെക്കോര്‍ഡ് ചെയ്തു; നിര്‍ണായക തെളിവ്

പത്തനംതിട്ട: ആറന്മുളയില്‍ കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ചതിനു ശേഷം പ്രതി മാപ്പ് ചോദിക്കുന്ന ദൃശ്യങ്ങള്‍ നിര്‍ണായക തെളിവാണെന്ന് പത്തനംതിട്ട എസ്പി കെജി സൈമണ്‍.

‘ആശുപത്രിയില്‍ നിന്നും രാത്രി ഒരു മണിയോടെയാണ് പോലീസിന് വിവരം ലഭിച്ചത്. കായംകുളം സ്വദേശിയായ പ്രതിയെ രാത്രി തന്നെ അറസ്റ്റ് ചെയ്തു. രാവിലെയോടെ എല്ലാ തെളിവുകളും ശേഖരിച്ചു. ചെയ്തത് തെറ്റായി, ക്ഷമിക്കണമെന്നും സംഭവം ആരോടും പറയരുതെന്ന് പ്രതി യുവതിയോട് പറയുന്ന ദൃശ്യങ്ങള്‍ പെണ്‍കുട്ടി റെക്കോര്‍ഡ് ചെയ്തിരുന്നു. ഇത് നിര്‍ണായക തെളിവാണ്.’കെജി സൈമണ്‍ പ്രതികരിച്ചു.

അതേസമയം കോവിഡ് രോഗി പീഡനത്തിന് ഇരയായ സംഭവം ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. കോവിഡ് രോഗിയെ കൊണ്ടുപോകുമ്പോള്‍ ആരോഗ്യവകുപ്പിന്റെ ആരെങ്കിലും ആംബുലന്‍സില്‍ ഉണ്ടാവണ്ടതല്ലേ?. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാവില്ലെന്ന് ചെന്നിത്തല പറഞ്ഞു.

കൊലക്കേസ് പ്രതി എങ്ങനെ ആംബുലന്‍സ് ഡ്രൈവറായി. ആരാണ് നിയമിച്ചത്. ഇതിന് ആരോഗ്യവകുപ്പ് മറുപടി പറയണം. തലയണയ്ക്കടിയില്‍ കത്തിവച്ച് ഉറങ്ങേണ്ട സാഹചര്യം ഉണ്ടാകില്ലെന്നാണ് മുഖ്യമന്ത്രി അധികാരത്തില്‍ വന്നപ്പോള്‍ പറഞ്ഞത്. എന്നാല്‍ ആംബുലന്‍സില്‍ പോലും രക്ഷയില്ലെന്നവസ്ഥയാണ് ഇപ്പോഴുള്ളത്. ഇക്കാര്യത്തില്‍ ഉന്നതല നടപടി വേണമെന്ന് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മയക്കുമരുന്ന് കേസില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഇന്നലെ കത്ത് നല്‍കിയിരുന്നു, ഇന്ന് 500 കിലോ മയക്കുമരുന്ന് വേട്ടയാണ് തിരുവന്തപുരം ജില്ലയില്‍ നന്നത്. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നതാണ് ഇത് വ്യക്തമാക്കുന്നത്. എന്നാല്‍ അന്വേഷണം വേണ്ടെന്ന് മുഖ്യമന്ത്രിയുടെ നിലപാട് മയക്കുമരുന്ന് സംഘത്തെ സഹായിക്കുന്നതാണ്. ഇത് അംഗീകരിക്കാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു.

Test User: