ആദിരാജ ഹമീദ് ഹുസൈന്‍ കോയമ്മ അറക്കല്‍ രാജ കുടുംബത്തിന്റെ നാല്‍പ്പതാമത് സുല്‍ത്താനായി സ്ഥാനമേറ്റെടുത്തു. ആദിരാജ മറിയുമ്മ എന്ന ബീകുഞ്ഞിബിയുടെ മരണത്തെ തുടര്‍ന്നാണ് പരമ്പരാഗത രീതി അനുസരിച്ച് ആദിരാജ ഹമീദ് ഹുസൈന്‍ കോയമ്മ സ്ഥാനമേറ്റത്.
കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗമാണ് സുല്‍ത്താന്റെ മരണശേഷം പദവി ഏറ്റെടുത്തത്.
കുടുംബത്തിന്റെ അധികാര ചിഹ്നമായ വാള്‍ പുതുതായി സ്ഥാനമേറ്റെടുക്കുന്ന ആദിരാജ ഹമീദ് ഹുസൈന്‍ കോയമ്മക്ക് അന്തരിച്ച ബീവിയുടെ മകന്‍ അബ്ദുല്‍ ഷുക്കൂര്‍ ആദിരാജ രാജ കൈമാറി.
മേയര്‍ അഡ്വ. ടി ഒ മോഹനന്‍, ഡെപ്യുട്ടി മേയര്‍ ഷബീന എന്നിവരോടൊപ്പം എംഎല്‍എമാരായ കടന്നപ്പള്ളി രാമചന്ദ്രന്‍, കെ വി സുമേഷ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.