രാഹുല്‍ഗാന്ധിയെ ലോക്‌സഭാഅംഗത്വത്തില്‍നിന്ന് അയോഗ്യനാക്കിയതിനെതിരെയും അദ്ദേഹത്തിന് സ്വീകരണമൊരുക്കിയും യു.ഡി.എഫ് വയനാട്ടില്‍ ഇന്നലെ നടത്തിയ മഹാറാലിയും പൊതുസമ്മേളനവും കേരളത്തില്‍ യു.ഡി.എഫ് അജയ്യമെന്ന് തെളിയിക്കുന്നതായി. വയനാട് ജില്ലയില്‍നിന്നുള്ള പ്രവര്‍ത്തകര്‍ മാത്രമാണ് പങ്കെടുത്തതെങ്കിലും പ്രതീക്ഷിച്ചതിലും വലിയ ജനക്കൂട്ടമായിരുന്നു സ്വീകരണത്തിനും രാഹുലിനെയും സഹോദരി പ്രിയങ്കയെയും കാണാനായി എത്തിയത്. പൊരിവെയിലത്തും മൂന്നുമണിക്കും വലിയ ജനക്കൂട്ടമാണ് അവിടെ തടിച്ചുകൂടിയത്. കല്‍പ്പറ്റ പട്ടണം കണ്ട ഐതിഹാസികമായ ജനക്കൂട്ടമാണ് രാഹുലിനായി എത്തിച്ചേര്‍ന്നത്. ഇതിലും വലിയ പ്രവര്‍ത്തകസാന്നിധ്യം മുമ്പൊന്നും ഉണ്ടായിട്ടില്ലെന്ന് നിരീക്ഷകര്‍ പറയുന്നു. രാഹുലിനെകൂടാതെപ്രിയങ്കയും പ്രസംഗത്തിലും കൈവീശി അഭിവാദ്യം ചെയ്തതിലൂടെയും പ്രവര്‍ത്തകരെ കയ്യിലെടുത്തു. ഇരുവരും റോഡ് ഷോയില്‍ പങ്കെടുത്തത് വലിയ ആവേശമായി. പാണക്കാട് സാദിഖലി തങ്ങളും റോഡ് ഷോയില്‍എത്തിയത് അത്യപൂര്‍വമായി. മുമ്പൊന്നും പാണക്കാട് കുടുംബം പൊതുറാലികളില്‍ പങ്കെടുത്തിരുന്നില്ല. രാഹുലിനെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് കോഴിക്കോട് കഴിഞ്ഞയാഴ്ച നടത്തിയ യൂത്ത്‌ലീഗ് പന്തം കൊളുത്തി പ്രകടനത്തിലും സാദിഖലി തങ്ങള്‍ പങ്കെടുത്തത് അത്യപൂര്‍വഅനുഭവമായിരുന്നു.
ഏതായാലും രാഹുലിന് വേണ്ടിയുള്ളതാണെങ്കിലും ഈ സ്വീകരണവിജയം ബി.ജെ.പിയുടെ ഏകാധിപത്യമതാധിഷ്ഠിത രാഷ്ട്രീയത്തിനെതിരും ജനാധിപത്യത്തിനും വേണ്ടിയുളള താക്കീതായി മാറിയിരിക്കുകയാണ്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഈ സ്വീകരണവിജയം വോട്ടാക്കി മാറ്റാനാകുമെന്ന് യു.ഡി.എഫ് പ്രതീക്ഷിക്കുന്നു. കഴിഞ്ഞതവണ നാലേകാല്‍ ലക്ഷത്തിലധികം വോട്ടിനാണ് രാഹുല്‍ഗാന്ധി വയനാട്ടില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. രാഹുലിന്റെ സാന്നിധ്യം കേരളത്തിലെ ഒന്നൊഴികെ എല്ലാ മണ്ഡലങ്ങളിലും വിജയമായി പ്രതിഫലിക്കുകയും ചെയ്തു. അതേ വിജയമോ അതില്‍കൂടുതലോ ആവര്‍ത്തിക്കുമെന്ന് തന്നെയാണ് നേതാക്കളുടെ പുതിയ പ്രതീക്ഷയും. രാഹുലിനെ അയോഗ്യനാക്കിയത് വഴി ഒഴിവുവന്ന വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പിന് സര്‍ക്കാര്‍ തയ്യാറായാലും വിജയത്തിന്റെ തിളക്കം കൂട്ടാനാണ് പ്രവര്‍ത്തകരും ജനങ്ങളും തീരുമാനിച്ചിരിക്കുന്നത്. അതിലൂടെ മോദിക്കും ബി.ജെ.പിക്കും തിരിച്ചടി നല്‍കാമെന്ന ്‌വയനാട്ടുകാര്‍ കണക്കുകൂട്ടുന്നു. മുസ്്‌ലിം ലീഗിന്റെ ഉറച്ച നിയമസഭാമണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലോക്‌സഭാമണ്ഡലത്തില്‍ ഭൂരിപക്ഷം അഞ്ചുലക്ഷത്തിലും കൂട്ടാനാണ് പാര്‍ട്ടിയുടെയും യു.ഡി.എഫ് നേതാക്കളുടെയും പ്ലാന്‍. വയനാടില്‍ കോണ്‍ഗ്രസ് നേതാക്കളെല്ലാം ഒറ്റക്കെട്ടായി അണിനിരന്നതും വരുംനാളുകള്‍ ഐക്യത്തിന്റേതാണെന്ന ്‌വിളിച്ചോതുന്നതായി. ഇനി അത് മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിക്കാനാണ് മുന്നണിയുടെ തീരുമാനം.