പ്രാർഥനാനിർഭരമായ മനസ്സുമായി ലോകമെമ്പാടും നിന്നുള്ള ലക്ഷക്കണക്കിനു ഹജ്ജ് തീർഥാടകർ ഇന്ന് അറഫയിൽ സംഗമിക്കും. തീർഥാടനത്തിന്റെ രണ്ടാം ദിവസമായ ഇന്നാണു ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമം.
ഇന്നലെ മിനായിൽ തങ്ങിയ തീർഥാടകർ ഇന്ന് നമിറ പള്ളിയിലെ പ്രാർഥനകൾക്കു ശേഷം കാരുണ്യത്തിന്റെ മല എന്നറിയപ്പെടുന്ന ജബലുറഹ്മയിൽ പ്രാർഥനകളിൽ മുഴുകും. തുടർന്ന് അറഫയിൽനിന്നു 10 കിലോമീറ്റർ അകലെ മുസ്ദലിഫയിലേക്കു നീങ്ങും. നാളെ പുലർച്ചെയോടെ മിനായിലേക്കു തിരിക്കും. മിനായിൽ സാത്താന്റെ പ്രതീകമായ ജംറത്തുൽ അഖ്ബയിൽ കല്ലേറു കർമം നടത്തും.”
“അന്ത്യപ്രവാചകര്‍ മുഹമ്മദ് നബി (സ) തങ്ങളുടെ വിടവാങ്ങല്‍ പ്രസംഗത്തെ അനുസ്മരിച്ച് അറഫയിലെ മസ്ജിദുന്നമിറയില്‍ നടക്കുന്ന ഖുതുബക്കും നിസ്‌കാരത്തിനും സഊദിയിലെ മുതിര്‍ന്ന പണ്ഡിതനും മസ്ജിദുല്‍ ഹറമിലെ ഇമാമുമായ ശൈഖ് ഡോ: മാഹിര്‍ ബിന്‍ ഹമദ് അല്‍മുഹൈഖ്‌ലിയാണ് നേതൃത്വം നല്‍കുക.
അറഫാ സംഗമത്തിന് ശേഷം സൂര്യാസ്തമയത്തോടെ ഹാജിമാര്‍ മുസ്ദലിഫയില്‍ രാപ്പാര്‍ക്കുകയും മുസ്ദലിഫയിലെത്തിയ ശേഷം മഗ്‌രിബും ഇശാഉം ഒരുമിച്ച് നിസ്‌കരിക്കുകയും ചെയ്യും. ബലി പെരുന്നാള്‍ ദിനത്തില്‍ ജംറകളില്‍ എറിയാനുള്ള കല്ലുകള്‍ ശേഖരിച്ചാണ് ഹാജിമാര്‍ മിനായിലേക്ക് യാത്ര തിരിക്കുക.”