കോഴിക്കോട് : ജൂണ്‍ 23ന് വെള്ളിയാഴ്ച പകല്‍ 11.15 മുതല്‍ 1.45 വരെയായി നടത്താന്‍ പി.എസ്.സി നിശ്ചയിച്ചിട്ടുള്ള ഹയര്‍ സെക്കണ്ടറി അറബിക്അധ്യാപക പരീക്ഷ സമയം മാറ്റി നിശ്ചയിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് കൊണ്ട് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് മുഖ്യമന്ത്രിക്കും പി.എസ്.സി ചെയർമാനും കത്തയച്ചു. വെള്ളിയാഴ്ച മുസ്ലിം വിശ്വാസികള്‍ നടത്തുന്ന ജുമുഅ നമസ്കാരം, പരീക്ഷയില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് നഷ്ടപ്പെടുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്നും, ആയതിനാൽ പ്രസ്തുത പരീക്ഷയുടെ സമയം മാറ്റി നിശ്ചയിച്ച് ഉത്തരവിറക്കാന്‍ നിര്‍ദ്ദേശം നല്‍കുന്നതിനായി രേഖാമൂലം ഫിറോസ് ആവശ്യപ്പെട്ടു.