X

അറബി ഭാഷയുടെ സാധ്യതകള്‍ കണക്കിലെടുത്ത് കേരളത്തില്‍ അറബിക്ക് സര്‍വ്വകലാശാല സ്ഥാപിക്കണം: എം.കെ. രാഘവന്‍ എംപി

അറബി ഭാഷയുടെ സാധ്യതകള്‍ ആധുനിക ലോകത്ത് വളരെ വലുതാണെന്ന് എം.കെ. രാഘവന്‍ എം.പി. ആധുനിക ലോകത്ത് വാണിജ്യവ്യവസായിക മേഖലയിലും അറബിഭാഷാ പരിജ്ഞാനവും കഴിവും പ്രധാനമാണെന്നും ആയതിനാല്‍ ജാതി, മത, വര്‍ഗ, വര്‍ണ ഭേദമന്യേ അറബിപഠനം അനിവാര്യമാണെന്നും എം.കെ. രാഘവന്‍ പറഞ്ഞു.

അറബി ഭാഷാ പഠനത്തിനുള്ള സൗകര്യങ്ങള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ വിപുലപ്പെടുത്തണമെന്നും എം.കെ. രാഘവന്‍ അറിയിച്ചു. അറബിക്ക് സര്‍വ്വകലാശാല സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അറബി ഭാഷയുടെ സാധ്യതകള്‍ കണക്കിലെടുത്താണ് ഈ ആവശ്യം അദ്ദേഹം ഉന്നയിച്ചത്.

കേരള അറബിക്ക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച അറബിക് സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.കെ. രാഘവന്‍. കോഴിക്കോട് കെ.പി. കേശവ മേനോന്‍ ഹാളില്‍ വെച്ചാണ് പരിപാടി നടന്നത്.

ചടങ്ങില്‍ കെഎ ടി എഫ് സംസ്ഥാന പ്രസിഡണ്ട് എം.പി.അബ്ദുല്‍ ഖാദര്‍, ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബഹാവുദ്ദീന്‍ നദ്‌വി, തുടങ്ങിയവര്‍ സംസാരിച്ചു.

Test User: