X
    Categories: indiaNews

കോടതിയലക്ഷ്യ കേസിൽ നിരുപാധികം മാപ്പ് പറഞ്ഞ് അർണബ് ഗോസ്വാമി

കോടതിയലക്ഷ്യ കേസിൽ റിപബ്ലിക് ടി.വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി നിരുപാധികം മാപ്പ് പറഞ്ഞു.അന്തരിച്ച പരിസ്ഥിതി പ്രവർത്തകനും എനർജി ആൻഡ് റിസോഴ്‌സസ് ഇൻസ്റ്റിറ്റ്യൂട്ട് മുൻ മേധാവിയുമായ ആർ. പച്ചൗരി ഡൽഹി ഹൈക്കോടതിയിൽ നൽകിയ ഹരജിയിലാണ് ഗോസ്വാമി മാപ്പപേക്ഷിച്ചത്.പച്ചൗരിക്കെതിരെ ഉയർന്ന ലൈംഗികാതിക്രമ ആരോപണം സംബന്ധിച്ച് വാർത്ത പ്രക്ഷേപണം ചെയ്യുന്നത് കോടതി വിലക്കിയിരുന്നു. എന്നാൽ ഈ ഉത്തരവ് അർണബ് ഗോസ്വാമി അടക്കമുള്ള ചില മാധ്യമ പ്രവർത്തകർ പാലിക്കുന്നില്ലെന്ന് ആരോപിച്ച് പച്ചൗരി കോടതിയലക്ഷ്യ ഹർജി നൽകിയിരുന്നു.

webdesk15: