X
    Categories: MoreViews

ഫലസ്തീന് രാഷ്ട്രപദവി: ശ്രമം ശക്തമാക്കുമെന്ന് അറബ് ലീഗ്

അമ്മാന്‍: ഫലസ്തീന് സ്വതന്ത്ര രാഷ്ട്രപദവി നേടിയെടുക്കാന്‍ ശ്രമം ശക്തമാക്കുമെന്ന് അറബ് ലീഗ്. കിഴക്കന്‍ ജറൂസലേം തലസ്ഥാനമാക്കി കൊണ്ട് രാഷ്ട്രപദവി നേടാനാണ് ശ്രമിക്കുകയെന്നും അറബ് ലീഗ് നേതാക്കള്‍ അറിയിച്ചു. ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ ചേര്‍ന്ന അറബ് രാജ്യങ്ങളിലെ വിദേശമന്ത്രമാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. ജറൂസലേമിനെ ഇസ്രാഈല്‍ തലസ്ഥാനമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപനം നടത്തിയ പശ്ചാത്തലത്തിലായിരുന്നു യോഗം. ജോര്‍ദാനു പുറമെ ഫലസ്തീന്‍, ഈജിപ്ത്, സഊദി അറേബ്യ, യു.എ.ഇ, മൊറോക്കോ രാജ്യങ്ങളുടെ പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്.
ഡിസംബര്‍ ആറിനാണ് ജറൂസലേമിനെ ഇസ്രാഈല്‍ തലസ്ഥാനമാക്കി അമേരിക്ക പ്രഖ്യാപനം നടത്തിയത്. ഡിസംബര്‍ 21ന് യു.എന്‍ പൊതുസഭയില്‍ നടന്ന വോട്ടെടുപ്പില്‍ യു.എസ് പ്രഖ്യാപനത്തെ ഇന്ത്യയടക്കം 128 രാജ്യങ്ങള്‍ എതിര്‍ത്തിരുന്നു.

chandrika: