X
    Categories: MoreViews

എആര്‍ റഹ്മാന്‍ അമ്പതിന്റെ നിറവില്‍

പ്രശസ്ത സംഗീത സംവിധായകന്‍ എആര്‍ റഹ്മാന് ഇന്ന് അമ്പതാം പിറന്നാള്‍. 1967-ല്‍ തമിഴ്‌നാട്ടിലാണ് അദ്ദേഹം ജനിച്ചത്. അന്തരിച്ച സംഗീതസംവിധായകന്‍ ആര്‍കെ ശേഖറിന്റെ മകനാണ്.

റഹ്മാന് ഒമ്പതുവയസ്സുള്ളപ്പോഴാണ് ആര്‍കെ ശേഖര്‍ മരിക്കുന്നത്. അച്ഛന്റെ സംഗീതപാരമ്പര്യമാണ് റഹ്മാനെ സംഗീതത്തിന്റെ വഴികളിലേക്ക് നയിച്ചത്. 1990-ലാണ് റോജ എന്ന തമിഴ് ചിത്രത്തിന് സംഗീതം നല്‍കി എആര്‍ റ്ഹ്മാന്‍ ഗാനരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് സംഗീതത്തിന് മാസ്്മരികഭാവം നല്‍കി സംഗീതമേഖലയില്‍ തുടര്‍ന്നു. പ്രണയവും വിരഹവും അദ്ദേഹത്തിന്റെ ഗാനങ്ങളില്‍ തുളുമ്പി നിന്നിരുന്നു. റോജയിലെ ചിന്ന ചിന്ന ആശൈ എന്ന ഗാനമാണ് കൂടുതല്‍ സമയമെടുത്ത് റഹ്മാന്‍ ചിട്ടപ്പെടുത്തിയത്.

ബോംബെ, ഇരുവര്‍,മിന്‍സാര കനവ്, ദില്‍സേ, താല്‍, ലഗാന്‍ തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ അദ്ദേഹത്തിന്റെ സംഗീതമികവ് ആസ്വദിക്കാന്‍ ശ്രോതാക്കള്‍ക്ക് കഴിഞ്ഞു. തമിഴിലും ഹിന്ദിയിലും, മലയാളത്തിലും റഹ്മാന്റെ ഗാനവിസ്മയം അരങ്ങേറിയിട്ടുണ്ട്. യോദ്ധയിലെ ഗാനങ്ങളിലൂടെയാണ് റഹ്മാന്‍ മലയാള സിനിമാഗാനത്തിനും സ്വീകാര്യനായത്. സംഗീതമേഖലയിലെ മികച്ച സംഭാവനകള്‍ക്ക് ഗ്രാമി അവാര്‍ഡുള്‍പ്പെടെ ദേശീയ അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

സൈറ ബാനുവാണ് ഭാര്യ. ഖാദിജ, റഹിമ, അമീന്‍ എന്നിവരാണ് മക്കള്‍.

 

chandrika: