കെ.പി ജലീല്‍
കേരളത്തിലെ റോഡുകളെക്കുറിച്ച് മുഖ്യമന്ത്രി അമേരിക്കയെ താരതമ്യം ചെയ്തത് കേള്‍ക്കുന്ന ജനത്തിന് കൗതുകം. അമേരിക്കയിലെ റോഡുകളേക്കാള്‍ മെച്ചം റോഡുകളാണ് കേരളത്തിലുള്ളതെന്ന് അവിടെ മെഡിസിന് പഠിക്കുന്ന കുട്ടിയുടെ പിതാവ് തന്നോട് പറഞ്ഞതായാണ് മുഖ്യമന്ത്രി നിയമസഭയില്‍ വെളിപ്പെടുത്തിയത്. എന്നാല്‍ ഇതേ പിണറായി വിജയനും സി.പി.എമ്മും കേരളത്തിലെ റോഡികളുടെ വികസനത്തിന് എതിര് നിന്നകഥ ആരും മറന്നിട്ടുണ്ടാകില്ല. 25 കൊല്ലം മുമ്പ് പൊതുമരാമത്തുവകുപ്പുമന്ത്രിയായിരിക്കെ എം.കെ മുനീറാണ് കേരളത്തിന് ഒരു തെക്ക് -വടക്ക് എക്‌സ്പ്രസ് ഹൈവേ
വേണമെന്ന് ആവശ്യമുന്നയിച്ചതും അതുമായി പ്രായോഗികമായി മുന്നോട്ടുപോയതും. കേരളത്തെ വെട്ടിമുറിക്കുമെന്നാണ് അന്ന് സി.പി.എമ്മും ഇടതുപക്ഷമാകെയും നാടാകെ പറഞ്ഞുനടന്നത്. പരിഷത്തിനെ പോലുള്ളവരും സമരവുമായി രംഗത്തുവന്നു. കേരളത്തെ രണ്ടായി മുറിക്കുകയും പരിസ്ഥിതിക്ക് കോട്ടം വരുത്തുന്ന പദ്ധതിയാണതെന്നായിരുന്നു അവരുടെ വാദം. സമരകോലാഹലങ്ങള്‍ക്കൊടുവില്‍ യു.ഡി.എഫ് സര്‍ക്കാരിന് പദ്ധതി നിരാശയോടെ ഉപേക്ഷിക്കേണ്ടിവന്നു.
ഇങ്ങനെയാണ് സത്യമെന്നിരിക്കെ ഇപ്പോള്‍ കേരളത്തിലെ റോഡുകള്‍ വികസിച്ചുവെന്ന് പിണറായി വിജയന്‍ പറയുന്നതാണ ്‌രസകരമായിരിക്കുന്നത്. പാലക്കാട് നിന്ന് തൃശൂരിലേക്ക് പോകുന്ന നാലുവരിപ്പാതയാണ് അമേരിക്കന്‍ പ്രവാസി ചൂണ്ടിക്കാട്ടിയതത്രെ. അതിന് പ്രത്യേകകാരണമുണ്ട്:
മൂന്നുപതിറ്റാണ്ടോളം തകര്‍ന്ന് തരിപ്പണമായി ഗതാഗതയോഗ്യമല്ലാതെ കിടന്നിരുന്ന റോഡാണ് പാലക്കാട്-തൃശൂര്‍ ഹൈവേ. അവിടെയുള്ള മലയില്‍നിന്ന് പതിവായി പാറകള്‍ പൊട്ടിവീഴുന്നതും റോഡ് പൊളിയുന്നതുമൊന്നും സര്‍ക്കാരുകള്‍ ഗൗനിച്ചില്ല. യു.പി.എ സര്‍ക്കാരാണ് ഒടുവില്‍ ആ റോഡിന് ശാപമോക്ഷം നല്‍കിയത്. 2007ല്‍ ആരംഭിച്ച റോഡ് വീതികൂട്ടലും കുതിരാന്‍ തുരങ്കനിര്‍മാണവും പൂര്‍ത്തിയായത് പക്ഷേ 2022ലാണ്. കേന്ദ്രഉപരിതലമന്ത്രാലയം വേണ്ടവിധത്തില്‍ ഇടപെടാതെയാണ് അത്രയും നീണ്ടത്. സംസ്ഥാനസര്‍ക്കാര്‍ സ്ഥലമേറ്റുകൊടുക്കുന്നതിലും കാലതാമസം വരുത്തി. ഇതിന് കേന്ദ്രസര്‍ക്കാര്‍ പരസ്പരം കുറ്റപ്പെടുത്തുന്നതാണ ്കണ്ടത്.
അന്നത്തെ അവസ്ഥയില്‍നിന്നുള്ള പാലക്കാട്-തൃശൂര്‍ റോഡിന്‍രെ മാറ്റം ഇന്ന് ഏത് കൊച്ചുകുട്ടിക്കും അനുഭവിച്ചറിയാനാകും. എന്നാല്‍ എം.സി.റോഡ്, കോഴിക്കോട് -കൊച്ചി പാത , കോട്ടയം-കുമളി റോഡ് തുടങ്ങി കേരളത്തിലെ പാതകളുടെ അവസ്ഥ ഇന്നും കാര്യമായി മെച്ചപ്പെട്ടിട്ടില്ല. ഇത് എന്നാണ ്ശരിയാകുകയെന്നും തിട്ടമില്ല. ഇതിനിടെയാണ് സാമ്രാജ്യത്വ ശത്രുവായ അമേരിക്കയുമായി പിണറായി വിജയന്‍ കേരളത്തിലെ റോഡിനെ താരതമ്യം ചെയ്യുന്നത്.
വാസ്തവത്തില്‍ രണ്ടു നൂറ്റാണ്ടുമുമ്പേ നാലുവരിപ്പാതകളും മെട്രോ ട്രെയിനുകളും ആരംഭിക്കുകയും തട്ടുതട്ടായി പാലങ്ങള്‍ പണിയുകയും ചെയ്ത ചരിത്രമാണ് അമേരിക്കക്കുള്ളത്. അവിടെ റോഡ് നിര്‍മാണമാകട്ടെ ഇതുപോലെ നീണ്ടുനീണ്ട് തലമുറകള്‍ കഴിഞ്ഞിട്ടുമില്ല. ഇക്കാര്യം മറ്റൊരു അമേരിക്കന്‍ പ്രവാസി കോട്ടക്കല്‍ സ്വദേശി യു.എ നസീര്‍ അടിവരയിടുന്നു.
ഇതെല്ലാം മറന്നുകൊണ്ടാണ് പിണറായി വിജയന്‍ സ്വന്തം പൊതുമരാമത്തുമന്ത്രിക്കുവേണ്ടി വീമ്പിളക്കുന്നത്.
അടുത്തിടെ കൊണ്ടുവന്ന കെ.റെയില്‍ പാരിസ്ഥിതികമായി കാര്യമായി ദോഷം ചെയ്യുമെന്ന് കണ്ടാണ ്‌കേരളം അതിനെ എതിര്‍ത്തത്. അതിന്റെ പദ്ധതിരേഖയില്‍ പക്ഷേ സര്‍ക്കാര്‍ പറഞ്ഞതാകട്ടെ കേരളത്തിലെ റോഡുകള്‍ ഇന്നത്തെപോലെ ഭാവിയില്‍ വാഹനങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്നായിരുന്നു .ഇതും പിണറായി വിജയന്റെ പതിവ് പഴയ-പുതിയ വിജയന്‍ വാദങ്ങളിലൊന്നാണ്.