X

കൈയില്‍ കരുതാം തിരിച്ചറിയല്‍ രേഖകള്‍

തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച ഫോട്ടോ പതിച്ച ഒറിജിനല്‍ വോട്ടര്‍ ഐ.ഡി കാര്‍ഡ് ആണ് പ്രധാന തിരിച്ചറിയല്‍ രേഖ. ഇവ കൈവശമില്ലാത്തവര്‍ക്ക് താഴെ പറയുന്ന രേഖകളില്‍ ഒന്നിന്റെ ഒറിജിനല്‍ ഹാജരാക്കി വോട്ടു രേഖപ്പെടുത്താം.
പാസ്പോര്‍ട്ട് തൊഴില്‍ മന്ത്രാലയത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ് ഡ്രൈവിംഗ് ലൈസന്‍സ് കേന്ദ്ര/ സംസ്ഥാന സര്‍ക്കാരുകള്‍/ പൊതുമേഖലാ സ്ഥാപനങ്ങള്‍/ പബ്ളിക് ലിമിറ്റഡ് കമ്പനികള്‍ എന്നിവര്‍ നല്‍കിയ ഫോട്ടോയോടുകൂടിയ സര്‍വീസ് തിരിച്ചറിയല്‍ കാര്‍ഡ് ഫോട്ടോയോടുകൂടിയ ബാങ്ക്/പോസ്റ്റ് ഓഫീസ് പാസ്ബുക്ക് (കേരളത്തിലെ സഹകരണ ബാങ്കുകള്‍ നല്‍കിയ പാസ് ബുക്ക് ഒഴികെ) പാന്‍ കാര്‍ഡ് നാഷണല്‍ പോപ്പുലേഷന്‍ രജിസ്റ്ററിനായി രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ നല്‍കിയ സ്മാര്‍ട്ട് കാര്‍ഡ് എം.എന്‍.ആര്‍.ഇ.ജി.എ ജോബ് കാര്‍ഡ് ഫോട്ടോയോടു കൂടിയ പെന്‍ഷന്‍ രേഖ എം.പി/എം.എല്‍.എ/എം.എല്‍.സി മാര്‍ക്ക് അനുവദിച്ചിട്ടുള്ള ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് ആധാര്‍ കാര്‍ഡ്.

പണമോ പാരിതോഷികമോ കുറ്റകരം
ഒരു വ്യക്തിയുടെ തെരഞ്ഞെടുപ്പ് അവകാശത്തില്‍ ഇടപെടുംവിധം പണമോ ഉപഹാരങ്ങളോ നല്‍കുന്നതും വാങ്ങുന്നതും ഐ.പി.സി സെക്ഷന്‍ 171ബി പ്രകാരം ഒരു വര്‍ഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. സമ്മതിദായകരെ ഭീഷണിപ്പെടുത്തുന്നതോ നിയമവിരുദ്ധമായി സ്വാധീനിക്കുന്നതോ ചെയ്യുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കും.

മാവോയിസ്റ്റ് – പ്രശ്‌നസാധ്യതാ
ബൂത്തുകളില്‍ അതീവസുരക്ഷ

തിരുവനന്തപുരം: ഇന്ന് നടക്കുന്ന വോട്ടെടുപ്പിന് സുരക്ഷ ഒരുക്കാന്‍ കേരള പൊലീസിന് പുറമെ അന്യസംസ്ഥാന പൊലീസും കേന്ദ്രസേനയും. സി.ഐ.എസ്.എഫ്, സി.ആര്‍.പി.എഫ്, ബി.എസ്.എഫ് എന്നിവയില്‍ നിന്ന് 55 കമ്പനി ജവാന്‍മാരും തമിഴ്‌നാട്ടില്‍ നിന്ന് 2000, കര്‍ണാടകയില്‍ നിന്ന് 1000 വീതം പൊലീസ് ഉദ്യോഗസ്ഥരും എത്തിയിട്ടുണ്ട്. പ്രശ്‌നസാധ്യതയുള്ള 272 സ്ഥലങ്ങളിലും മാവോയിസ്റ്റ് ഭീഷണിയുള്ള 162 സ്ഥലങ്ങളിലും 245 ബൂത്തുകളിലും കേന്ദ്ര സായുധ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. പ്രശ്‌നസാധ്യതയുള്ള 3567 ബൂത്തുകളിലും എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ള 68 ബൂത്തുകളിലും അധിക സുരക്ഷയുണ്ടാവും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ അന്വേഷണത്തിനായി 210 സബ് ഡിവിഷനല്‍ അന്വേഷണ സംഘങ്ങള്‍ക്കു രൂപം നല്‍കി.

chandrika: