ന്യൂഡല്‍ഹി: രാജ്യത്ത് കുട്ടികള്‍ക്കുള്ള രണ്ടാമത്തെ കോവിഡ് വാക്‌സിനായി ബയോളജിക്കല്‍ ഇ യുടെ കോര്‍ബേവാക്‌സിന് അംഗീകാരം. 12-18 വയസ് പ്രായമുള്ളവരില്‍ അടിയന്തര ആവശ്യത്തിനായി കോര്‍ബേവാക്‌സ് ഉപയോഗിക്കാനാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. ബയോളജിക്കല്‍ ഇ യുടെ കോര്‍ബേവാക്‌സിന്റെ രണ്ട്, മൂന്ന് ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഇടക്കാല ഫലം അനുസരിച്ചാണ് കോര്‍ബേവാക്‌സിന് അംഗീകാരം നല്‍കിയതെന്ന് ബയോളജിക്കല്‍ ഇ പ്രസ്താവനയില്‍ അറിയിച്ചു.