X
    Categories: indiaNews

ഡൽഹി ഭരണത്തിലെ കേന്ദ്ര ഓർഡിനൻസിനെതിരെ പ്രതിഷേധവുമായി ആം ആദ്മി പാർട്ടി

ഡൽഹിയിലെ ഭരണവുമായ് ബന്ധപ്പെട്ട കേന്ദ്രസർക്കാർ ഓർഡിനൻസിനെതിരെ ശക്തമായ പ്രതിഷേധവുമായി ആം ആദ്മി പാർട്ടി. രാം ലീല മൈതാനിയിൽ നടന്ന റാലിയിൽ പതിനായിരക്കണക്കിന് ആം ആദ്മി പ്രവർത്തകർ പങ്കെടുത്തു. പിൻ വാതിലിലൂടെ ജനകീയ സർക്കാരിനെ നിയന്ത്രിയ്ക്കാനുള്ള കേന്ദ്ര നീക്കത്തെ ഡൽഹിയിലെ ജനങ്ങൾ അനുവദിയ്ക്കില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ റാലിയെ അഭിസംബോധന ചെയ്ത് പറഞ്ഞു.ജനങ്ങളുടെ നിശ്ചയത്തെ ഓർഡിനൻസും ബില്ലുകളുമായ് നേരിടാൻ ശ്രമിച്ചാൽ കേന്ദ്രസർക്കാർ ജനകീയ പ്രതിഷേധത്തിൽ നിലപൊത്തും എന്നും അരവിന്ദ് കെജരിവാൾ മുന്നറിയിപ്പ് നല്കി എന്ത് ഭിന്നത ഉണ്ടെങ്കിലും ഭരണഘടന ആക്രമിക്കപെടുമ്പോൾ പ്രതിപക്ഷം ഒന്നിച്ച് നിൽക്കണമെന്ന് റാലിയിൽ പങ്കെടുത്തു കപിൽ സിബൽ പറഞ്ഞു

webdesk15: