X

കെ.കെ മുഹമ്മദിനെ ആദരിക്കുന്നത് പ്രതിഷേധാര്‍ഹം; എംഎസ്എഫ്

സംഘ്പരിവാര്‍ അജണ്ടകള്‍ക്ക് കുഴലൂത്ത് നടത്തുന്ന ചരിത്രകാരന്‍ കെ.കെ മുഹമ്മദിനെ സര്‍ സയ്യിദ് ദിനാഘോഷ ചടങ്ങില്‍ ആദരിക്കുന്നതില്‍ എം.എസ്.എഫ് അലിഗര്‍ മുസ്ലിം യൂണിവേഴ്‌സിറ്റി കമ്മറ്റി പ്രതിഷേധം രേഖപ്പെടുത്തി. ബാബരി മസ്ജിദ് വിഷയത്തിലടക്കം തീവ്രഹിന്ദുത്വ അജണ്ടകള്‍ക്ക് സഹായമാകും വിധം ചരിത്ര വസ്തുതകളെ വളച്ചൊടിച്ച് അവതരിപ്പിച്ചിട്ടുള്ള പത്മശ്രീ കെ.കെ മുഹമ്മദിനെ കോഴിക്കോട് ഫാറൂക്ക് കോളേജില്‍ വെച്ച് അലിഗര്‍ മുസ്ലിം യൂണിവേഴ്‌സിറ്റി കേരള ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ഒക്ടോബര് 19 നടത്തുന്ന പരിപാടിയില്‍ ആദരിയ്ക്കുന്നത് നീതിയുക്തമല്ല.

ബാബരി വിഷയത്തില്‍ അദ്ദേഹം നിരത്തിയ വാദങ്ങളെല്ലാം വസ്തുതാ വിരുദ്ധമാണെന്നും, ചരിത്രത്തെ വികലമാകാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ ഒരുതരത്തിലും ന്യായീകരിക്കാനാകില്ലെന്നും പറഞ്ഞ് കൊണ്ട് ചരിത്രകാരനും അലിഗഡ് വിസിറ്റിംഗ് പ്രഫസറുമായ ഇര്‍ഫാന്‍ ഹബീബ്, അലിഗഡ് ചരിത്ര വിഭാഗം മേധാവി സയ്യിദ് നദീം അലി റിസ്‌വി, ഡി എന്‍ ഝാ തുടങ്ങിയ പ്രമുഖരായ ചരിത്രകാരന്മാരും രംഗത്തു വന്നിരിക്കുന്ന ഈ സാഹചര്യത്തില്‍ ഇത്തരം അനുമോദനങ്ങള്‍ യാതൊരു സന്ധിയുമില്ലാതെ ബഹിഷ്‌ക്കരിക്കേണ്ടത് അനിവാര്യമാണെന്ന് അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റി എം.എസ്.എഫ് യൂണിറ്റ് കമ്മിറ്റി നേതാക്കള്‍ അഭിപ്രായപ്പെട്ടു.

Test User: