X

വിദ്യാർത്ഥികളെ അനുമോദിച്ചു

സൗദി-റിയാദ്-മുസാഹ്മിയ കെഎംസിസി കമ്മറ്റിയുടെ 2023-2024 sslc,+2 ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കുള്ള സ്നേഹോപഹാരം കോട്ടക്കൽ സാജിത ടൂറിസ്റ്റ് ഹോം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുസാഹ്മിയ കെഎംസിസി നേതാക്കളുടെ സാന്നിധ്യത്തിൽ ബഹു പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നൽകി.

ഉന്നത വിദ്യാഭ്യാസ രംഗത്ത് പിന്നാക്ക വിഭാഗം നേരിടുന്ന പ്രതിസന്ധികളെ മറികടന്ന് നല്ലൊരു ശോഭന ഭാവി കെട്ടിപ്പടുക്കുന്നതിന്റെ ആവശ്യകത ബഹുമാനപ്പെട്ട തങ്ങൾ എടുത്തു പറഞ്ഞു. അവാർഡ് ഏറ്റുവാങ്ങിയ വിദ്യാർത്ഥികൾക്ക് തുടർ വിദ്യാഭ്യാസരംഗത്തും തിളക്കമാർന്ന വിജയം ആശംസിക്കുകയും ചെയ്തു.

ചടങ്ങിൽ പി ഉബൈദുള്ള എംഎൽഎ, പുത്തൂർ റഹ്മാൻ(UAE കെഎംസിസി കെഎംസിസി നാഷണൽ കമ്മിറ്റി പ്രസിഡന്റ്) എം കെ നാസർ,മുസാഹ്മിയ കെഎംസിസി സെക്രട്ടറി കെ കെ സുബൈർ ചുഴലി, ട്രഷർ ആബിദ് പുത്തൂര്, ചാരിറ്റി കൺവീനർ യൂസഫ് കുന്നപ്പള്ളി, മുൻഉപാധ്യക്ഷൻ റസാഖ് ചെമ്മാട്, അംഗങ്ങളായ ഷാഹുൽ പറപ്പൂര്, ഷെഫീദ് മാനു, പ്രമുഖ സാമൂഹിക പ്രവർത്തകൻ നാസർ കാപ്പൻ, കുഞ്ഞിമുഹമ്മദ് പടപ്പറമ്പ് എന്നിവർ സംബന്ധിച്ചു.

webdesk14: