X

കേരള പ്രവാസി കമ്മീഷന്‍ നിയമനം: നാല് മാസത്തിനകം തീരുമാനമെടുക്കാന്‍ കേരള ഹൈക്കോടതി

കുവൈറ്റ് സിറ്റി:കേരള പ്രവാസി കമ്മീഷനുമായി ബന്ധപ്പെട്ട് നാല് മാസത്തിനകം തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കേരള ഹൈക്കോടതിയുടെ നിര്‍ദ്ദേശം.പ്രവാസി ലീഗല്‍ സെല്‍ നല്‍കിയ ഹര്‍ജിയില്‍ ആണ് കേരള ഹൈക്കോടതിയുടെ ഈ നിര്‍ദ്ദേശം വന്നിട്ടുള്ളത്.കേരളത്തില്‍ നിന്നുള്ള പ്രവാസികളുടെ പ്രശ്‌നപരിഹാരത്തിനായി 2016ല്‍ സ്ഥാപിതമായ പ്രവാസി കമ്മീഷന്‍ അധ്യക്ഷനായിരുന്ന ജസ്റ്റിസ് പി.ഡി. രാജന്‍ വിരമിച്ചതിന് ശേഷം തുടര്‍ നിയമനം ഉണ്ടായിട്ടില്ലായിരുന്നു. അതുകൊണ്ട് തന്നെ കഴിഞ്ഞ കുറെ മാസങ്ങളായി കേരള പ്രവാസി കമ്മീഷന്‍ പ്രവര്‍ത്തനരഹിതമായിരുന്നു.ഈ സാഹചര്യത്തില്‍ ആണ് പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ് സുപ്രീം കോര്‍ട്ട് ഓണ്‍ റെക്കോര്‍ഡ് അഡ്വ. ജോസ് എബ്രഹാം ഹൈക്കോടതിയെ സമീപിച്ചത്.

പ്രവാസികള്‍ക്ക് ഏറെ ആശ്വാസകരമായ വിധിയാണിതെന്നും, കേരള ഹൈക്കോടതിയുടെ ഈ വിധിയെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കേരള ഹൈക്കോടതിയുടെ വിധി സ്വാഗതം ചെയ്യുന്നതായും,പ്രവാസികളുടെ നിരവധിയായ പ്രശ്‌നപരിഹാരത്തിന് സഹായകരമായ പ്രവാസി കമ്മീഷന്റെ പ്രവര്‍ത്തനം ഈ കോടതി വിധി പ്രകാരം വേഗത്തിലാകുമെന്നും പ്രതീക്ഷിക്കുന്നതായി പി എല്‍ സി കുവൈറ്റ് ജനറല്‍ സെക്രട്ടറി ബിജു സ്റ്റീഫന്‍, കോര്‍ഡിനേറ്റര്‍ അനില്‍ മൂടാടി എന്നിവര്‍ അറിയിച്ചു

webdesk11: