2023 -2025 അദ്ധ്യയന വര്‍ഷത്തെ ഡിപ്ളോമ ഇന്‍ എലമെന്‍ററി എഡ്യൂക്കേഷന്‍ (ഡി.എല്‍.എഡ്) കോഴ്സിലേയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. ജനറൽ വിഭാഗത്തിനെപ്പം അറബി, സംസ്കൃതം, ഉറുദു, ഹിന്ദി എന്നീ ഭാഷ വിഭാഗത്തിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
പൊതു വിദ്യാഭ്യാസ വകുപ്പ് നേരിട്ട് നടത്തുന്ന അധ്യാപക പരിശീലന കോഴ്സിലേക്ക് ജൂലായ് 20 ന് മുമ്പായി അപേക്ഷ സമർപ്പിക്കണം. വിജ്ഞാപനത്തിനോടൊപ്പം പ്രസിദ്ധീകരിച്ച അപേക്ഷാ ഫാറത്തിന്‍റെ മാതൃകയിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഈ മാസം 20 ന് മുമ്പായി വിദ്യാഭ്യാസ ഉപഡയറക്ടർക്ക് ലഭിച്ചിരിക്കുന്ന രീതിയിലാകണം അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷയിൽ 5 രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് ഒട്ടിക്കണം.
അപേക്ഷകരുടെ അടിസ്ഥാന യോഗ്യത പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയോ 50% മാർക്കോടെ നേടിയിരിക്കണം. യോഗ്യതാ പരീക്ഷ പാസ്സാകാൻ മൂന്നിൽ കൂടുതൽ അവസരം ഉപയോഗിച്ചവർക്ക് അപേക്ഷിക്കാൻ കഴിയില്ല. നാലു സെമസ്റ്ററുകളായാണ് ഡി.എൽ.എഡ് കോഴ്സസിന്റെ ഘടന ക്രമീകരിച്ചിരിക്കുന്നത്. വിശദ വിവരങ്ങൾക്ക് വെബ് സൈറ്റ് സന്ദർശിക്കുക. www.education.kerala.gov.in