X
    Categories: Newsworld

റഷ്യയിലെ ആപ്പിള്‍ വില്‍പ്പന നിര്‍ത്തിവെച്ചു

യുക്രൈനില്‍ ആക്രമണം അഴിച്ചുവിടുന്ന റഷ്യയ്ക്ക് വന്‍തിരിച്ചടിയുമായി ആപ്പിള്‍. റഷ്യയിലെ എല്ലാ ഉല്‍പ്പന്ന വില്‍പ്പനയും താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി അമേരിക്കന്‍ ടെക്‌നോളജി കമ്പനി ആപ്പിള്‍ അറിയിച്ചു. എല്ലാ കയറ്റുമതിയും നിര്‍ത്തിയിട്ടുണ്ട്. കൂടാതെ ആപ്പിള്‍ പേയുടെ സേവനവും പരിമിതപ്പെടുത്താന്‍ ഒരുങ്ങുകയാണ്.

യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തില്‍ ഞങ്ങള്‍ വളരെയധികം ഉല്‍ക്കണ്ഠരാണ്. അക്രമത്തിന് ഫലമായി ദുരിതമനുഭവിക്കുന്ന എല്ലാ ജനങ്ങളോടൊപ്പം നില കൊള്ളുന്നതായും ലോകത്ത് സമാധാനത്തിനായി ആഹ്വാനം ചെയ്യുന്നതായും ആപ്പിള്‍ പ്രസ്താവനയില്‍ അറിയിച്ചു.

കഴിഞ്ഞദിവസം യുക്രൈന്‍ മന്ത്രിസഭയില്‍ നിന്ന് ആപ്പിള്‍ ഉന്നത തലങ്ങളിലേക്ക് തുറന്ന കത്തെഴുതിയിരുന്നു. റഷ്യയ്ക്ക് ആപ്പിള്‍ നല്‍കുന്ന എല്ലാവിധ സേവനങ്ങളും നിര്‍ത്തണം എന്നായിരുന്നു കത്തില്‍ ആവശ്യപ്പെട്ടിരുന്നത്.

അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ റഷ്യയിലെ യൂട്യൂബ് പരസ്യ വരുമാനങ്ങള്‍ നല്‍കുന്നത് യൂട്യൂബ് വിലക്കിയിരിക്കുന്നു. നേരത്തെ ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റയും വരുമാനത്തില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.

Test User: