സിഡ്‌നി: സാംസങ് മൊബൈല്‍ ഫോണുകള്‍ക്കു പിന്നാലെ ആപ്പിള്‍ ഐഫോണും പൊട്ടിത്തെറിക്കുന്നതായി റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയന്‍ സ്വദേശിയും സര്‍ഫിങ് പരിശീലകനുമായ മാട്ട് ജോണ്‍സ് ഇതുസംബന്ധിച്ച പരാതിയുമായി ആപ്പിള്‍ അധികൃതരെ സമീപിച്ചു.
ഐഫോണ്‍ പൊട്ടിത്തെറിച്ച് തന്റെ കാര്‍ കത്തിനശിച്ചതായി അദ്ദേഹം പരാതിയില്‍ പറയുന്നു. പൊട്ടിത്തെറിച്ചതിന്റെ വീഡിയോയും ജോണ്‍സ് കമ്പനിക്ക് അയച്ചു നല്‍കി. വാങ്ങി ഒരാഴ്ചക്കകമാണ് തന്റെ ഐഫോണ്‍7 പൊട്ടിത്തെറിച്ചതെന്ന് ജോണ്‍സ് പറഞ്ഞു.
ഫോണ്‍ കാറില്‍വെച്ച് സര്‍ഫിങിനായി പോയ സമയത്താണ് സംഭവം. തിരിച്ചെത്തിയപ്പോള്‍ കാറില്‍ നിന്ന് പുക ഉയരുന്നത് കണ്ട ജോണ്‍സ് ഡോര്‍ തുറക്കുമ്പോഴേക്കും കാറിനുള്ളില്‍ തീ പടര്‍ന്നിരുന്നു. ഫോണും കാറിന്റെ ഉള്‍വശവും പൂര്‍ണമായും കത്തിനശിച്ചു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ആപ്പിള്‍ കമ്പനി അധികൃതര്‍ അറിയിച്ചു. ഐഫോണ്‍ ബാറ്ററികളില്‍ ഉപയോഗിക്കുന്ന ലിഥിയം ബാറ്ററി ചൂടായാല്‍ തീപിടിക്കാനുള്ള സാധ്യതയേറെയാണ്. ഇതായിരിക്കും പൊട്ടിത്തെറിക്കു കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
പൊട്ടിത്തെറികള്‍ മുമ്പും
സമാനരീതിയില്‍ കഴിഞ്ഞ ആഗസ്തിലും ഓസ്‌ട്രേലിയയില്‍ ഐഫോണ്‍ പൊട്ടിത്തെറിച്ചിരുന്നു. സിഡ്‌നി സൈക്ലിസ്റ്റ് ഗാരെത്ത് ക്ലിയറിന്റെ ഐഫോണ്‍ 6 ആണ് മുമ്പ് പൊട്ടിത്തെറിച്ചത്. പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ച് ഗാരെത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
Don’t Miss: കാമറൂണില്‍ ട്രെയിന്‍ പാളം തെറ്റി 53 മരണം
പൊട്ടിത്തെറി ഭീഷണിയില്‍ ഗാലക്‌സി നോട്ട് 7 ശ്രേണിയില്‍പ്പെട്ട ഫോണുകള്‍ സാംസങ് തിരിച്ചുവിളിക്കുന്നതിനിടെയാണ് ആപ്പിള്‍ ഐഫോണിനും ഇതേഗതി വന്നത്. 2000 കോടിയുടെ നഷ്ടമാണ് നോട്ട് 7ന്റെ പൊട്ടിത്തെറിയില്‍ സാംസങ്ങിനുണ്ടായത്. ഇത് ഐഫോണിനും ആവര്‍ത്തിക്കുമോ എന്ന ആശങ്കയിലാണ് ആപ്പിള്‍ അധികൃതര്‍.
Watch Video: