സാങ്കേതികതയും ജൈവികതയും കൈകോകര്‍ക്കുന്ന പുതിയ ഗവേഷണങ്ങള്‍ക്കായി ആപ്പിള്‍ തയ്യാറെടുക്കുന്നു.വളരെ രഹസ്യമായാണ് ഈ പദ്ധതി നടത്തുന്നത്. പ്രൊജക്ടിന്റെ നടത്തിപ്പിനായി നിരവധി ബയോമെഡിക്കല്‍ എഞ്ചിയര്‍മാരെയും ആപ്പിള്‍ വാടകക്കെടുത്തിട്ടുണ്ട്. ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സിന്റെ സ്വപ്‌ന പദ്ധതികളിലൊന്നാണ് ഈ രഹസ്യ പ്രൊജക്ടിലൂടെ സാക്ഷാല്‍ക്കിരക്കുകയെന്ന് വിലയിരുത്തപ്പെടുന്നു.
എന്നാല്‍ പദ്ധിതിയെ കുറിച്ച് വെള്ിപ്പെടുത്താന്‍ ആപ്പിള്‍ ഉദ്യോഗസ്ഥ വിസമ്മതിച്ചു.
കാലിഫോര്‍ണിയിലെ പാലോ ആള്‍ട്ടോ ഓഫീസിലാണ് എഞ്ചിനിയര്‍മാര്‍ ജോലിയെടുക്കുകയെന്ന് വിലയിരുത്തപ്പെടുന്നു.
സാങ്കേതികവിദ്യാ ഉപഭോക്താക്കളില്‍ വര്‍ദ്ധിച്ചു വരുന്ന പ്രമേഹ രോഗം പ്രതിരോധിക്കാനാണ് പുതിയ പദ്ധതിയെന്നും സൂചനയുണ്ട്.
അവസാന വര്‍ഷങ്ങളിലായി ലോകത്തെ പ്രമേഹ രോഗികളുടെ അളവില്‍ വന്‍വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 1980 ലെ 108 മില്യണില്‍ നിന്നും ഇത് 2014 ലില്‍ 422 മില്യണായി ഉയര്‍ന്നു. 2030 ല്‍ ലോകത്തെ ജനങ്ങളുടെ മരണകാരണങ്ങളില്‍ ഏഴാം സ്ഥാനത്ത് പ്രമേഹ രോഗമായിരിക്കുമെന്നാണ് പഠനഫലങ്ങള്‍.
പ്രമേഹ രോഗത്തെ പ്രതിരോധിക്കാനുള്ള ഗവേഷണങ്ങളിലൂടെ ആപ്പിള്‍ തുടക്കമിടുന്നത് ഒരു പുതിയ മാറ്റത്തിനാണ്. സാങ്കേതികവിദ്യയും ജൈവശൈാസ്ത്രവും കൈ കോര്‍ത്ത് മനുഷ്യ ജീവന്‍ കൂടുതല്‍ സംരക്ഷിക്കുന്ന ഒരു പുതിയ രീതി ഇതിലൂടെ വളര്‍ന്നു വരാനുള്ള സാധ്യത ഏറെയാണ്. അഥവാ ഇലക്ട്രോണിക ഉപരണങ്ങള്‍ ഉപഭോക്താവിന്റെ ശാരീരിക ക്ഷമതക്കാവശ്യമായ നിര്‍ദ്ദേശങ്ങളും ഇടപെടലുകളും സദാ നടത്തികൊണ്ടിരിക്കും.
ആപ്പിളിന്റെ പുതിയ നീക്കത്തെ ഏറെ ആകാംശയോടെയാണ് സാങ്കേതിക ലോകം കാത്തിരിക്കുന്നത്.