X

‘സാറിന്റെ കാലില്‍തൊട്ട് ക്ഷമ ചോദിക്കുന്നു’; ആദരാഞ്ജലി പോസ്റ്റിന് ടി.എസ് രാജുവിനോട് മാപ്പ്- അജു വര്‍ഗീസ്

തെറ്റിദ്ധരിച്ച്‌ ആദരാഞ്ജലി പോസ്റ്റിട്ടതില്‍ നടൻ ടി.എസ് രാജുവിനോട് ക്ഷമ ചോദിച്ച്‌ അജു വര്‍ഗീസ്. ഇങ്ങനെയൊരു ആദരാഞ്ജലി ഇട്ടതില്‍ കാലില്‍തൊട്ട് ക്ഷമ ചോദിക്കുന്നുവെന്ന് അജു വര്‍ഗീസ് രാജുവിനെ ഫോണില്‍ വിളിച്ച്‌ പറഞ്ഞു.

ഫേസ്ബുക്കില്‍ ഇത് സംബന്ധിച്ച വാര്‍ത്ത കണ്ടാണ് അങ്ങനെ പോസ്റ്റിട്ടതെന്നും അജു പറഞ്ഞു. തിങ്കളാഴ്ചയാണ് ടി.എസ് രാജു മരിച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്ത പ്രചരിച്ചത്. താൻ പൂര്‍ണ ആരോഗ്യവാനാണെന്നും തെറ്റിദ്ധാരണകൊണ്ടാകും ഇത്തരം പ്രചാരണങ്ങള്‍ നടക്കുന്നതെന്നും രാജു മാധ്യമങ്ങളോട് പറഞ്ഞു. ആദരാഞ്ജലികള്‍ അറിയിച്ച്‌ പോസ്റ്റിട്ടതില്‍ അജു വര്‍ഗീസ് വിളിച്ചു മാപ്പ് പറഞ്ഞതില്‍ സന്തോഷമുണ്ടെന്നും രാജു പറഞ്ഞു.

webdesk14: