‘എല്ലാ നെഗറ്റീവ് എനര്‍ജികള്‍ക്കും പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നു’; നഗ്നതാപ്രദര്‍ശനത്തിന് ശേഷം വിനായകന്‍

സിനിമ നടന്‍ എന്ന നിലയിലും വ്യക്തി എന്ന നിലയിലും പല വിഷയങ്ങളും കൈകാര്യം ചെയ്യാന്‍ തനിക്ക് പറ്റുന്നില്ലെന്ന് നടന്‍ വിനായകന്‍.
തന്റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനര്‍ജികള്‍ക്കും പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നതായും വിനായകന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയില്‍ വെച്ച് താരം നഗ്നതാ പ്രദര്‍ശനം നടത്തുകയും അസഭ്യം പറയുകയും ചെയ്തതോടെ വിവാദത്തിലായിരുന്നു. താരത്തിനെതിരെ ഒരുപാട് വിമര്‍ശനങ്ങള്‍ ഉയുരകയും ചെയ്തു. ഇതിന് പിന്നാലെയാണ് വിനായകന്‍ മാപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ ലഭിച്ചതായി എറണാകുളം നോര്‍ത്ത് പൊലീസ് അരിയിച്ചു. പരാതി ലഭിച്ചാല്‍ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചിരുന്നു.

നില്‍ക്കുന്ന ഫ്‌ളാറ്റിന്റെ ഭാഗത്തുനിന്ന് എതിര്‍ഭാഗത്തേക്ക് നോക്കി അസഭ്യവാക്ക് തുടര്‍ച്ചയായി വിളിച്ചുപറയുന്നതാണ് വീഡിയോയില്‍ ദൃശ്യമായത്. ഇതിന് പിന്നാലെ ഉടുത്തിരുന്ന മുണ്ട് അഴിഞ്ഞുപോയപ്പോള്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയും ചെയ്തിരുന്നു.

 

webdesk17:
whatsapp
line