കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ ജിമ്മില്‍ പരിശീലനം നടത്തുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥനായ യുവാവ് മരിച്ചു. ബോവന്‍പള്ളി സ്വദേശി വിശാലാ(24)ണ് മരിച്ചത്. ആസിഫ് നഗര്‍ പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളാണ് യുവാവ്.
വിശാല്‍ ജിമ്മില്‍ വ്യായാമം ചെയ്യുന്നതിന്റെ ദൃശ്യം ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്. ഇതില്‍ വിശാല്‍ പുഷ്-അപ്പ് ചെയ്യുന്നതായാണ് കാണാന്‍ സാധിക്കുന്നത്. ഇതിനിടയില്‍ വിശാല്‍ ശക്തിയായി ചുമക്കുന്നതും പെട്ടെന്ന് കുഴഞ്ഞു വീഴുകയുമാണ് കാണുന്നത്. പെട്ടെന്ന് തന്നെ കൂടെയുള്ളവര്‍ വിശാലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
നാഷണല്‍ സെന്റര്‍ ഫോര്‍ ബയോടെക്നോളജി ഇന്‍ഫര്‍മേഷന്റെ (എന്‍സിബിഐ) സര്‍വ്വെ അനുസരിച്ച്, ഇന്ത്യയിലെ ആകെ മരണങ്ങളില്‍ അഞ്ചിലൊന്ന് ഹൃദയാഘാതം, ഹൃദയസ്തംഭനം, ഹൃദയാഘാതം എന്നിവ മൂലമാണ്. ഇതില്‍ ഒരുപാട് യുവാക്കളുടേതു തന്നെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.