X

മാഹി മലയാള കലാഗ്രാമം സ്ഥാപകൻ എ.പി.കുഞ്ഞിക്കണ്ണൻ നിര്യാതനായി

മാഹി മലയാള കലാഗ്രാമം സ്ഥാപകൻ എ.പി.കുഞ്ഞിക്കണ്ണൻ നിര്യാതനായി.94 വയസ്സായിരുന്നു.ന്യുമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ ഇന്നലെ വൈകീട്ടോടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12-ന് കണ്ണൂർ ചൊക്ലിയിലെ ആക്കൂൽ വീട്ടുവളപ്പിൽ നടത്തും.ഗാന്ധിയനും സോഷ്യലിസ്റ്റുമായിരുന്ന അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ 1993 ലാണ് മലയാള കലാഗ്രാമം തുറന്നത്.കൊച്ചി കലാപീഠം നാണപ്പ ആർട്ട് ഗാലറിയുടെ ആദ്യ ഓർടിക് അവാർഡ്, രാമാശ്രമം പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

webdesk15: