X
    Categories: indiaNews

നേതാക്കള്‍ ഊണുകഴിച്ചതുകൊണ്ടായില്ല: പ്രത്യയശാസ്ത്രം പ്രധാനം: പ്രശാന്ത് കിഷോര്‍

ബി.ജെ.പിക്കെതിരെ പ്രതിപക്ഷത്തെ നേതാക്കള്‍ ഒരുമിച്ചിരുന്ന് ഊണ് കഴിച്ചതുകൊണ്ടായില്ലെന്നും പ്രത്യയശാസ്ത്രമാണ് പ്രധാനമെന്നും പ്രമുഖ തെരഞ്ഞെടിപ്പ് വിദഗ്ധന്‍ പ്രശാന്ത് കിഷോര്‍. ബി.ജെ.പി ഉയര്‍ത്തുന്ന ഹിന്ദുത്വയും ദേശീയവാദവും വികസനവും നേരിടാന്‍ കഴിയണം. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനെക്കുറിച്ച് മാത്രമാണ ്‌സംസാരിക്കുന്നത്. ഇതല്ല, ഗാന്ധിയന്മാരുടെയും അംബേദ്കര്‍വാദികളുടെയും സോഷ്യലിസ്റ്റുകളുടെയും കമ്യൂണിസ്റ്റുകളുടെയും ഐക്യമാണ ്പ്രധാനം. അദ്ദേഹം പറഞ്ഞു. ഭാരത് ജോഡോ യാത്ര കൊണ്ട് ചെറിയ നേട്ടമുണ്ടായിട്ടുണ്ട്. അത് വോട്ടാക്കി മാറ്റാന്‍ പ്രത്യയശാസ്ത്രം കൂടി വേണമെന്ന് പ്രശാന്ത് കിഷോര്‍ പറഞ്ഞു. ബീഹാറില്‍ സുരാജ് യാത്ര നടത്തുകയാണിപ്പോള്‍ കിഷോര്‍.

Chandrika Web: