കേരളത്തിനു പുറമെ തമിഴ്‌നാട്ടിലും ചര്‍ച്ചയായി ടൊവിനോ തോമസ് ചിത്രം ഐഡന്റിറ്റി. ചിത്രത്തിന് ലഭിച്ച മികച്ച പ്രതികരണത്തെ തുടര്‍ന്ന് രണ്ടാം ദിനം തമിഴ്‌നാട്ടില്‍ അമ്പതോളം എക്‌സ്ട്രാ സ്‌ക്രീനുകളാണ് വര്‍ധിപ്പിച്ചത്. രാഗം മൂവിസിന്റെ ബാനറില്‍ രാജു മല്യത്ത്, കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോ.റോയി സി ജെ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
അഖില്‍ പോളും അനസ് ഖാനും ചേര്‍ന്ന് സംവിധാനവും തിരകഥയും ചെയ്തിരിക്കുന്ന ചിത്രമാണിത്. 2025ന്റെ തുടക്കത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ആദ്യദിനം 1.8 കോടിയാണ് ചിത്രം നേടിയത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 1.6 കോടി മലയാളത്തില്‍ നിന്നാണ്. ചിത്രം പുറത്തിറങ്ങി രണ്ട് ദിവസം കഴിയുമ്പോള്‍ രണ്ട് കോടി രൂപയാണ് കളക്ട് ചെയ്തിരിക്കുന്നത്.
ഐഡന്റിറ്റിയില്‍ ടൊവിനോ തോമസിനൊപ്പം തൃഷയാണ് നായികയായെത്തുന്നത്. വിനയ് റായ്, ബോളിവുഡ് താരം മന്ദിര ബേദി, അര്‍ച്ചന കവി, അജു വര്‍ഗീസ്, ഷമ്മി തിലകന്‍, അര്‍ജുന്‍ രാധാകൃഷ്ണന്‍, വിശാഖ് നായര്‍ എന്നിവരാണ് മറ്റു പ്രധാനതാരങ്ങള്‍.
ചിത്രത്തിന്റ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ജേക്ക്‌സ് ബിജോയിയാണ്. ഛായാഗ്രാഹണം അഖില്‍ ജോര്‍ജ് . ആക്ഷന്‍ പശ്ചാത്തലമുള്ള ഒരു ഇന്‍വെസ്റ്റിഗേഷന്‍ സിനിമയാണ് ഐഡന്റിറ്റി. ചിത്രത്തിന്റെ ആള്‍ ഇന്ത്യ വിതരണാവകാശം റെക്കോര്‍ഡ് തുകക്കാണ് ശ്രീ ഗോകുലം മൂവിസ് സ്വന്തമാക്കിയിരിക്കുന്നത്. ജി സി സി വിതരണാവകാശം ഫാഴ്‌സ് ഫിലിംസിനാണ്.