ഹൈദരാബാദ്: കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ നടന്ന തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. എ.ബി.വി.പിയുടെ ഫാസിസ്റ്റ് അക്രമ രാഷ്ട്രീയത്തെ അതിജീവിച്ച് സര്‍വകലാശാലയില്‍ രാഷ്ട്രീയ പോരാട്ടത്തിന് നേതൃത്വം നല്‍കുന്ന എം.എസ്.എഫ് പ്രവര്‍ത്തകരെ തങ്ങള്‍ അഭിനന്ദിച്ചു.
വിയോജിപ്പിന്റെ വിദ്യാര്‍ത്ഥി ശബ്ദങ്ങളെ നിശബ്ദരാക്കാനുള്ള സംഘ്പരിവാര്‍ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെയുള്ള പോരാട്ടത്തിലാണ് രോഹിത് വെമുലയുടെ ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളെന്ന് മുനവ്വറലി തങ്ങള്‍ അഭിപ്രായപ്പെട്ടു. രാജ്യത്തെ വരിഞ്ഞുമുറുക്കിയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ പ്രതിപക്ഷ ശബ്ദമായി ഇന്ത്യന്‍ ക്യാമ്പസുകള്‍ എന്നും മുന്‍നിരയിലുണ്ട്. എം.എസ്.എഫിന്റെ നേതൃത്വത്തില്‍ അലയന്‍സ് ഫോര്‍ സോഷ്യല്‍ ഡെമോക്രസി രൂപീകരിച്ച് എ.ബി.വി.പി ക്കെതിരെ ശക്തമായ ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചാണ് വിദ്യാര്‍ത്ഥികള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. എം.എസ്.എഫ് യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് മുഹ്‌സിന്‍ അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി അഹമ്മദ് സാജു മുഖ്യാഥിതിയായി.
ക്യാമ്പസ് യൂണിറ്റ് എം.എസ്.എഫ് നേതാക്കളായ ത്വയ്യിബ്, ജുനൈദ്, അഖില്‍, മുഹമ്മദ് നിഹാല്‍ എന്നിവര്‍ സംസാരിച്ചു. മൗലാനാ ആസാദ് നാഷണല്‍ ഉറുദു യൂണിവേഴ്‌സിറ്റിയില്‍ നടന്ന എം.എസ്.എഫ് പ്രവര്‍ത്തക സംഗമം സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി അഹമ്മദ് സാജു മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. ക്യാമ്പസ് യൂണിറ്റ് എം എസ് എഫ് നേതാക്കളായ നൗഫല്‍ എ.പി, മുഹമ്മദ് അന്‍ഷൂര്‍, ഫസ്മി, സിനാന്‍ എന്നിവര്‍ സംസാരിച്ചു. ഹൈദരാബാദ് ഇഫ്‌ലു ക്യാമ്പസ്, ഉസ്മാനിയ യൂണിവേഴ്‌സിറ്റി എന്നിവടങ്ങളിലും നേതാക്കള്‍ പര്യടനം നടത്തി.