X

മുസ്‌ലിം പേരില്‍ പാക് കൗമാരിക്കാരിയെ ‘ വളച്ചു’, ഇന്ത്യയിലെത്തിയ കുട്ടിയെ നാട്ടിലേക്ക് വിട്ടയച്ചു

പാക് കൗമാരക്കാരിയായ ഇഖ്‌റയുടെ കഥ അവിശ്വസനീയമായി തോന്നാം. എന്നാല്‍ നടന്നതാണ്. ഇന്ത്യക്കാരനായ മുലായംസിംഗ് യാദവ് എന്ന യുവാവ് മുസ്‌ലിമാണെന്ന് തെറ്റിദ്ധരിപ്പിച്ച് സമൂഹമാധ്യമം വഴി പാട്ടിലാക്കിയ യുവതി ഇന്ത്യയിലെത്തിയ കഥയാണ്. കഥയുടെ അവസാനം വാഗാ അതിര്‍ത്തി വഴി കുട്ടിയെ പാക്കിസ്താനിലേക്ക് ഇന്ത്യാഅധികൃതര്‍ തിരിച്ചയച്ചു.
സംഭവം തുടങ്ങുന്നത് എന്നാണെന്ന് കൃത്യമല്ല. എന്നാല്‍ ഇഖ്‌റ ജീവാനിയെ കാണാതാകുന്നത് കഴിഞ്ഞ സെപ്തംബറിലാണ്. മുസ്‌ലിംയുവാവിനെ കല്യാണം കഴിക്കാനായി അവളെത്തിയതോ വിസയില്ലാതെ കള്ളമായും. ദുബായിലേക്കും പിന്നീട് നേപ്പാള്‍ കാഠ്മണ്ഡുവഴിയുമാണ് ംബഗളൂരുവിലെത്തുന്നത്. ഇവര്‍ ഇരുവരും ചേര്‍ന്ന് പിന്നീട് വിവാഹം ചെയ്യുകയും ചെയ്തു. പിന്നീടാണ് യഥാര്ത്ഥ്യം അറിയുന്നത്. 26കാരനായ മുലായം സിംഗാണെന്ന് പൊലീസാണ് തിരിച്ചറിഞ്ഞത്.സമീര്‍ അന്‍സാരി എന്ന പേരിലായിരുന്നു യുവാവിന്റെ ഫെയ്‌സ് ബുക് അക്കൗണ്ട് .
നാണം കുണുങ്ങിയായ കുട്ടി എങ്ങനെയാണ് ഇത്രയും ദുര്‍ഘടമായ യാത്ര ചെയ്തതെന്നാണ് രക്ഷിതാക്കള്‍ ആലോചിക്കുന്നത്. കഴിഞ്ഞദിവസം ലാഹോറിലെത്തി മകളെ ഏറ്റുവാങ്ങിയിരിക്കുകയാണ് സുഹൈല്‍ ജീവാനിയും ഭാര്യയും. തന്റെ ആഭരണങ്ങള്‍ വിറ്റാണ് കുട്ടി ദുബൈയിലേക്കും പിന്നീട് കാഠ്മണ്ഡുവിലേക്കുമുള്ള ടിക്കറ്റെടുത്തത്. ഇന്ത്യയിലേക്ക് നേപ്പാളില്‍നിന്ന് വിസയില്ലാതെ കടക്കാമെന്ന വിശ്വാസത്തിലായിരുന്നു ഈ യാത്ര. ഏതായാലും കുട്ടിയെ തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ് സിന്ധിലെ ഈ കുടുംബം. ഇഖ്‌റ നിസ്‌കരിക്കുന്നത് കണ്ടതിനെതുടര്‍ന്ന് ഇവര്‍ താമസിച്ചിരുന്ന വീട്ടിനടുത്ത വീട്ടുകാര്‍ വിവരം പൊലീസിലറിയിക്കുകയായിരുന്നുവത്രെ.

Chandrika Web: