അമരാവതി : ആന്ധ്രാപ്രദേശിലെ കൃഷണ നദിയുണ്ടായ ബോട്ട് അപകടത്തില്‍ 19 പേര്‍ മരിച്ചു. വിജയവാഡയുടെ സമീപത്തുള്ള കൃഷ്ണ നദിയില്‍ 38 പേര്‍ സഞ്ചരിച്ച ബോട്ടാണ് മുങ്ങിയത്. ഇതില്‍ 15പേരെ രക്ഷിക്കാനായെങ്കിലും 19 പേര്‍ ദുരന്തത്തില്‍ മരിക്കുകയായിരുന്നു. നാലു പേര്‍ക്കായി തിരച്ചില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ തുടരുകയാണ്. ലൈസന്‍സില്ലാത്ത ബോട്ടില്‍ താങ്ങാവുന്നതില്‍ അധികം യാത്രക്കാരെ കയറ്റിയതാണ് അപകടത്തിന് കാരണം. 38 പേര്‍ സഞ്ചരിച്ച ബോട്ടില്‍ വെറും രണ്ടു ലൈഫ് ജാക്കറ്റ് മാത്രമാണ് ഉണ്ടായിരുന്നത്.
ഞായാറാഴ്ച കൃഷ്ണ നന്ദിയില്‍ വിനോദ സഞ്ചാരികളുമായി സഞ്ചരിച്ച ബോട്ട് പവിത്ര ഹാരതി വളവിലെത്തിയപ്പോള്‍ യാത്രക്കാര്‍ കൃഷ്ണ-ഗോദാവരി നന്ദികള്‍ സംഗമിക്കുന്ന കാഴ്ച കാണാന്‍ ഒരു വശത്തേക്ക് നീങ്ങിയതാണ് ബോട്ട് മുങ്ങാന്‍ കാരണം. ബോട്ട് മുങ്ങുന്നത് കണ്ട പരിസരത്തെ മത്സ്യ തൊഴിലാളികള്‍ നടത്തിയ സമയോചിത ഇടപെടലാണ് 15 ജീവന്‍ രക്ഷിക്കാന്‍ ഇടയാക്കിയത്. ബോട്ടുടമക്കെതിരെ പൊലീസ് കേസ് എടുത്തെങ്കിലും ഒളിവിലായ ഇയാളെ പിടികൂടാനായിട്ടില്ല.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി സി.ചന്ദ്ര നായിഡും ഉപമുഖ്യമന്ത്രി എന്‍. ചിന്ന രാജപ്പയും സംഭവത്തില്‍ ഖേദം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം ധനസഹായം
ആന്ധ്രാ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.