ന്യൂഡല്‍ഹി: മതേതരത്വം ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളില്‍ പെട്ടതാണെന്നും പാസാക്കുന്ന ബില്ലുകള്‍ നോക്കിയാണ് നാം മതേതരത്വം പരിശോധിക്കേണ്ടതെന്നും അഡ്വ. ഹാരിസ് ബീരാന്‍ രാജ്യസഭയില്‍ പറഞ്ഞു. ഭരണഘടനാ നിര്‍മ്മാണ സഭയില്‍ അംഗമായി ന്യൂനപക്ഷ സംരക്ഷണത്തിന്റെ അലകുംപിടിയും സന്നിവേശിപ്പിച്ച ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബിനെയും അദ്ദേഹം പാര്‍ലമെന്റില്‍ ഉദ്ധരിച്ചു.
സ്വാതന്ത്ര സമര സേനാനികളും ഭരണഘടനാ അസംബ്ലി അംഗങ്ങളും നടത്ത യ പ്രയത്‌നങ്ങളെ ആദരവോടെ സ്മരിക്കുന്നു. എന്റെ പാര്‍ട്ടി നേതാവും ഭരണഘടനാ സമിതിയംഗവും പാര്‍ലമെന്റ് അംഗവുമായ ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബിനെ പ്രത്യേകം സ്മരിക്കുന്നു. നിസംശയം നമുക്ക് പറയാം നമ്മുടെ ഭരണഘടനാ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഭരണഘടനായാണ്. പക്ഷെ നമുക്ക് എത്രത്തോളം ഭരണഘടനാ ശില്പികളോട് നീതി പുലര്‍ത്താന്‍ സാധിച്ചിട്ടുണ്ട് എന്ന് വിലയിരുത്തണം. ഇത്രയധികം വൈവിധ്യങ്ങളുള്ള മറ്റൊരു രാജ്യവും ലോകത്തില്ല എന്ന കാര്യത്തില്‍ നാം മേനി നടിക്കു ന്നു. പക്ഷേ ഇന്ന് ആ വൈവിധ്യം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്.
അഞ്ചു വര്‍ഷം മുമ്പ് നടപ്പാക്കിയ ബില്ലില്‍ പൗരത്വത്തിന്റെ അടിസ്ഥാനം മതത്തെയാക്കി. ഇന്ത്യന്‍ ഭരണഘടനക്കെതിരെയുള്ള ആക്രമണമാണിത്. ആള്‍ക്കൂട്ട കൊലപാതകം, മണിപ്പൂരിലെ കലാപം, വിദ്വേഷ പ്രസംഗങ്ങള്‍, ബുള്‍ഡോസര്‍ കാടത്തം തുടങ്ങി ധാരാളം അതിക്രമങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്നു. ഇവയെല്ലാം ഭരണഘടനക്കെതിരെയുള്ള ആക്രമണമാണ്.
ഫെഡറലിസവും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളില്‍ പെട്ടതാണ്. ഭരണഘടനയുടെ വകുപ്പ് 16 (4) പ്രകാരം സാമൂഹിക നീതി നടപ്പാക്കല്‍ നിര്‍ബന്ധമാണ്. ഈ വകുപ്പ് പ്രകാരം പിന്നോ ക്ക വിഭാഗങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യം ഉറപ്പുവരുത്തേണ്ടതുണ്ട്. കഴിഞ്ഞ 10 വര്‍ഷമായി ജാതി സെന്‍സ സ് നടപ്പാക്കാത്തത് വഴി ഈ തത്വത്തെയും അവഹേളിച്ചിരിക്കുകയാണ് സര്‍ക്കാര്‍- അദ്ദേഹം ചൂണ്ടിക്കാട്ടി.