X
    Categories: indiaNews

ഏത് നീക്കത്തെയും പ്രതിരോധിക്കും, ഇന്ത്യന്‍ ഭൂമി ആര്‍ക്കും വിട്ടുനല്‍കില്ല -പ്രതിരോധ മന്ത്രി

ഇന്ത്യന്‍ ഭൂമി ആര്‍ക്കും വിട്ടു നല്‍കില്ലെന്നും ചൈനയുടെ ഏത് നീക്കത്തെയും പ്രതിരോധിക്കാന്‍ ഇന്ത്യന്‍ സൈന്യം പൂര്‍ണ സജ്ജമാണെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് ലോക്‌സഭയില്‍ പറഞ്ഞു.അരുണാചല്‍ പ്രദേശില്‍ ഇന്ത്യ- ചൈനീസ് സൈനികര്‍ തമ്മിലുണ്ടായ സംഘര്‍ഷം സംബന്ധിച്ച് ലോക്‌സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡിസംബര്‍ 9നാണ് അരുണാചല്‍ പ്രദേശിലെ തവാങ് സെക്ടറില്‍ തല്‍സ്ഥിതി ലംഘിക്കാന്‍ ചൈനീസ് സൈന്യം ശ്രമിച്ചത്. എന്നാല്‍ സംയോജിതമായ ഇടപെടലിലൂടെ അത് സൈന്യം പരാജയപ്പെടുത്തി. ഇന്ത്യന്‍ സൈനികരില്‍ ആര്‍ക്കും പരിക്ക് ഗുരുതരമല്ലെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.

സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ മന്ത്രി ലോക്‌സഭയില്‍ പ്രസ്താവന നടത്തണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു.

Test User: