സര്‍ക്കാര്‍ പുറത്തിറക്കിയ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡിപിആര്‍ അപൂര്‍ണമാണെന്ന് ഉന്നയിച്ച് സ്പീക്കര്‍ക്ക് പരാതി നല്‍കി
അന്‍വര്‍ സാദത്ത് എംഎല്‍എ. ഈ രേഖയില്‍ പ്രധാനപ്പെട്ട പല കാര്യങ്ങള്‍ ഇല്ലെന്നും പല സ്‌റ്റേഷനുകളുടെ വിവരങ്ങള്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പൂര്‍ണമായി അലൈന്‍മെന്റിന്റെ ട്രോയിംഗ് ഉള്‍പ്പെടുത്തിയിട്ടില്ലെന്നും സാമ്പത്തിക സാങ്കേതിക പഠനം പൂര്‍ണമല്ലെന്നും പരാതിയില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ഡിപിആര്‍ പുറത്തുവിട്ടത് അന്‍വര്‍ സാദത്ത് അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയതിന് പിന്നാലെയായിരുന്നു.
കഴിഞ്ഞ ദിവസം കെ റെയിലിന് തല്‍ക്കാലം അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം അറിയിച്ചിരുന്നു. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവയാണ് പാര്‍ലമെന്റില്‍ ഇക്കാര്യം പറഞ്ഞത്. ഇതിന് പിന്നാലെയാണ് അന്‍വര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. ഡി പി ആര്‍ പൂര്‍ണ്ണമല്ല, പാരിസ്ഥിതിക പഠനം നടത്തിയിട്ടില്ല, സാങ്കേതികമായും സാമ്പത്തികമായും എങ്ങനെ ബാധിക്കും എന്നതിന് വ്യക്തതയില്ല ഇതൊക്കെ പരിശോധിച്ച് മാത്രമേ തീരുമാനമെടുക്കാനാവൂ എന്നാണ് മന്ത്രാലയം വ്യക്തമാക്കിയത്. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ കേരളമൊട്ടാകെ വ്യാപക പ്രതിഷേധവും വിമര്‍ശനവും നിലനില്‍ക്കുന്നുണ്ട്. കൃത്യമായ ഒരു പഠനം പോലുമില്ലാതെ പദ്ധതി നടപ്പിലാക്കുന്നതില്‍ പ്രതിപക്ഷ സംഘടനകള്‍ നിരവധി തവണ പ്രതിഷേധം അറിയിച്ചതാണ്.