മുംബൈ: ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയുമായുള്ള വിവാഹ നിശ്ചയ വാര്‍ത്ത തള്ളി ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി. വാര്‍ത്ത വ്യാജമാണെന്ന് കോഹ്‌ലി പറഞ്ഞു.
്അങ്ങനെയൊന്നില്ല. ഉണ്ടെങ്കില്‍ മറച്ചുവെക്കില്ല, അറിയിക്കുമെന്നും കോഹ്‌ലി ട്വിറ്ററില്‍ കുറിച്ചു. വിവാഹനിശ്ചയത്തെ സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകളേയും കോഹ്‌ലി വിമര്‍ശിച്ചു. മാധ്യമങ്ങള്‍ ഗോസിപ്പുകള്‍ പരക്കുന്നത് തടയുന്നില്ലെന്നും അത് പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും കോഹ്‌ലി പറഞ്ഞു.
ജനുവരി ഒന്നിന് അനുഷ്‌കയുമായി വിവാഹനിശ്ചയം ഉണ്ടാകുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിന് പിന്നാലെയാണ് വാര്‍ത്ത തള്ളി കോഹ്‌ലി എത്തുന്നത്. വിരാടിന്റേയും അനുഷ്‌കയുടേയും പുതിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റുകളാണ് പുതിയ വാര്‍ത്തയ്ക്ക് അടിസ്ഥാനമായിരിക്കുന്നത്.ഏറെക്കാലമായി ഇവര്‍ പ്രണയത്തിലാണ്.