X

യുവതിയെ കുത്തിവച്ച് കൊല്ലാന്‍ അനുഷ ശ്രമിച്ചത് അരുണിനൊപ്പം ജീവിക്കാന്‍; വാട്‌സാപ് സന്ദേശം പൊലീസ് കണ്ടെത്തി

പ്രസവിച്ചു കിടന്ന യുവതിയെ നഴ്‌സിന്റെ വേഷത്തില്‍ എത്തി കുത്തിവച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. യുവതിയായ സ്‌നേഹയുടെ ഭര്‍ത്താവ് അരുണിനൊപ്പം ജീവിക്കുന്നതിന് വേണ്ടിയാണ് കുറ്റകൃത്യം ചെയ്യാന്‍ ശ്രമിച്ചതെന്ന് പ്രതി അനുഷ പൊലീസിനോട് പറഞ്ഞു. അനുഷയും അരുണും തമ്മിലുള്ള വാട്‌സാപ് സന്ദേശങ്ങളും പൊലീസിന് ലഭിച്ചു.

സ്‌നേഹയെ അനുഷ മൂന്നുതവണ കുത്തിവയ്ക്കാന്‍ ശ്രമിച്ചെന്നാണു വിവരം. കേസില്‍ പ്രതി അനുഷയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സംഭവത്തിനു പിന്നില്‍ കൃത്യമായ ഗൂഢാലോചനയുണ്ടെന്നു പൊലീസ് വ്യക്തമാക്കി. അരുണിന്റെ സഹപാഠിയുടെ സഹോദരിയാണ് അനുഷ. രണ്ടുതവണ വിവാഹിതയായ യുവതി അരുണുമായി സ്‌നേഹത്തിലായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് അരുണിന് ഏതെങ്കിലും തരത്തിലുള്ള പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. സംഭവത്തില്‍ സ്‌നേഹയുടെ ഭര്‍ത്താവ് അരുണിനെ ഇന്ന് ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പൊലീസ് ചോദ്യം ചെയ്യും.

 

 

 

 

webdesk14: