തിരുവനന്തപുരം: ചരിത്രത്തില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത നിര്‍ണായക തെരഞ്ഞെടുപ്പാണിന്നെ കകോണ്‍ ഗ്രസ്പ്രവര്‍ത്തക സമിതി അംഗം ഏ.കെ ആന്റണി. കേവലമൊരു സര്‍ക്കാരിനെ തെരഞ്ഞെടുക്കുന്ന തെരഞ്ഞെടുപ്പ് അല്ല, ഇന്ത്യയുടെ ഭാവി നിര്‍ണയിക്കാനുള്ള തെരഞ്ഞെടുപ്പാണിത്. ഒരര്‍ത്ഥത്തില്‍ ഇന്ത്യയെ വീണ്ടെടുക്കാനുള്ള നിര്‍ണായക പോരാട്ടം. അഞ്ചുവര്‍ഷമായി ആര്‍.എസ്.എസ് നിയന്ത്രിക്കുന്ന നരേന്ദ്രമോദി സര്‍ക്കാര്‍ പടിപടിയായി ഇന്ത്യയെ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്.
കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയുള്ള ഇന്ത്യ വെറുമൊരു ഭൂപ്രദേശം മാത്രമല്ല. ലോകം ബഹുമാനിക്കുന്ന മഹത്തായ ആശയത്തിന്റെയും ആദര്‍ശത്തിന്റെയും സംസ്‌കാരത്തിന്റെയും നാടാണ്. നൂറ്റാണ്ടുകളായി, തലമുറകളായി നവീകരിക്കപ്പെട്ട് രാഷ്ട്രീയ-സാമൂഹിക പരിഷ്‌കരണങ്ങളിലൂടെ വളര്‍ന്ന രാജ്യമാണ് ഇന്ത്യ. ലോകത്ത് ഇന്ത്യയ്ക്ക് തുല്യം മറ്റൊരു രാജ്യമില്ല. ജനാധിപത്യമുള്ള, അഭിപ്രായ സ്വാതന്ത്ര്യമുള്ള, ബഹുസ്വരതയുള്ള, വിയോജിപ്പുകള്‍ പ്രകടിപ്പിക്കാന്‍ അവസരമുള്ള, നാനാജാതി-വര്‍ണ-വര്‍ഗ-ആചാര-വിശ്വാസങ്ങള്‍ അനുസരിച്ച് ജീവിക്കാനുള്ള സാഹചര്യമുള്ള രാജ്യമാണിത്.
ഏത് ഭരണാധികാരിക്കെതിരെയും അപ്രിയ സത്യങ്ങള്‍ പറയാന്‍ സ്വാതന്ത്ര്യമുള്ള രാജ്യം. വിയോജിപ്പ് രേഖപ്പെടുത്താന്‍ കഴിയുന്ന രാജ്യം. ജാതിമത സമൂഹങ്ങള്‍ ഒരുമിച്ച് സഹകരിച്ചു കഴിയുന്ന രാജ്യം. മറ്റ് രാജ്യങ്ങളില്‍ വേട്ടയാടപ്പെടുന്നവരെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന രാജ്യം. ആ മൂല്യങ്ങളുടെയും ആദര്‍ശങ്ങളുടെയും ആശയങ്ങളുടെയും സംസ്‌കാരത്തിന്റെയുമെല്ലാം പ്രതീകമാണ് ഇന്ത്യന്‍ ഭരണഘടന. എല്ലാവര്‍ക്കും തുല്യനീതിയാണ് ഭരണഘടന വിഭാവനം ചെയ്തിരിക്കുന്നത്. ഭരണഘടനയില്‍ മൗലികാവകാശവും സമത്വവുമുണ്ട്. ഭരണഘടനയ്ക്കൊപ്പം കോടതി, തെരഞ്ഞെടുപ്പ് കമ്മീഷന്‍ തുടങ്ങിയെ ഭരണഘടനാ സ്ഥാപനങ്ങളും ഇന്ത്യയുടെ മുതല്‍ക്കൂട്ടാണ്. എന്നാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് ആര്‍.എസ്.എസിന്റെ പ്രേരണയില്‍ മോദി സര്‍ക്കാര്‍ ഇന്ത്യയുടെ ആശയങ്ങളും ആദര്‍ശങ്ങളും ഒന്നൊന്നായി കവര്‍ന്നെടുത്തു. ഇന്ത്യയെന്ന സംസ്‌കാരം പടിപടിയായി ഇല്ലാതാക്കി. ഇനി ഒരിക്കല്‍ കൂടി ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ അംബേദ്ക്കറുടെ ഭരണഘടന ഇന്ത്യയില്‍ ഉണ്ടാവില്ല. പകരം ആര്‍.എസ്.എസിന്റെ ഭരണഘടനയാകും ഉണ്ടാവുക. അതിനാല്‍ വീണ്ടും ബി.ജെ.പി അധികാരത്തിലെത്താതിരിക്കാനുള്ള വെല്ലുവിളി ജനങ്ങള്‍ ഏറ്റെടുക്കണം. അതിനുള്ള സുവര്‍ണാവസരമാണ് ഈ തെരഞ്ഞെടുപ്പ്. മറ്റേത് സംസ്ഥാനത്തേക്കാളും ബുദ്ധിയുള്ള, പ്രബുദ്ധതയുള്ള ജനങ്ങള്‍ ജീവിക്കുന്ന കേരളത്തിന് ഈ തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. ആരെ തെരഞ്ഞെടുക്കണമെന്നത് വെറും നിസാരമായി കാണരുത്. കൈപ്പിഴ പറ്റിയാല്‍ ഭരണഘടനയും ഭരണഘടനാ സ്ഥാപനങ്ങളും ഉണ്ടാവില്ല. ബഹുസ്വരതയും സാമൂഹിക നീതിയും ഉണ്ടാവില്ല. കേവലം രാഷ്ട്രീയത്തിന്റെ പേരില്‍ സങ്കുചിതമായി ചിന്തിക്കേണ്ട തെരഞ്ഞെടുപ്പ് അല്ല ഇത്. എന്ത് വിട്ടുവീഴ്ച ചെയ്തും ആര്‍.എസ്.എസ് നിയന്ത്രിക്കുന്ന സര്‍ക്കാരിനെ തുരത്തണം. മതേതര ഇന്ത്യയെ വീണ്ടെടുക്കണം. അച്ചാ ദിന്‍ സമ്മാനിക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയവരാണ് മോദിയും കൂട്ടരും. എന്നിട്ട് അച്ചാ ദിന്‍ എവിടെ?. ഇത്രമേല്‍ ദാരിദ്ര്യവും പട്ടിണിയും അടുത്തകാലത്തൊന്നും രാജ്യത്തെ ജനങ്ങള്‍ അനുഭവിച്ചിട്ടില്ല. അസമത്വത്തിന്റെ രാജ്യമായി ഇന്ത്യ മാറി. ജന്മി-മുതലാളി-നാടുവാഴികളുടെ ഭരണകാലത്തേക്കാള്‍ അസമത്വമാണ് ഇന്ന്. സമൂഹത്തിലെ എല്ലാവര്‍ക്കും ദുരിതം. വിരലില്‍ എണ്ണാവുന്ന കോര്‍പ്പറേറ്റുകള്‍ക്ക് മാത്രം മോദി ഭരണത്തില്‍ നേട്ടമുണ്ടായി. നോട്ടുനിരോധനം രാജ്യത്തിന്റെ സമ്പദ്ഘടനയെയും കാര്‍ഷിക രംഗത്തെയും തകര്‍ത്തു. ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍, കച്ചവടം,കൈത്തൊഴില്‍ മേഖല നാശോന്മുഖമായി. അഞ്ചുവര്‍ഷം കൊണ്ട് പത്തുകോടി ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കാമായിരുന്നു. ഏറ്റവുമൊടുവിലെ കണക്ക് അനുസരിച്ച് 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് തൊഴിലില്ലായ്മ. കര്‍ഷക ആത്മഹത്യയില്‍ സര്‍വകാല റെക്കോര്‍ഡ്. കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുന്നു. തൊഴില്‍ മേഖല ഗുരുതര പ്രശ്നം നേരിടുന്നു. സാമുദായിക ധ്രുവീകരണമാണ് മറ്റൊരു ആപത്കരമായ കാര്യം. ഈ സാഹചര്യത്തില്‍ ബി.ജെ.പി സര്‍ക്കാരിന്റെ മുന്നോട്ടുള്ള പോക്ക് അവസാനിപ്പിച്ചേ തീരൂ. ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വോട്ട് ചെയ്തിട്ട് പ്രയോജനമില്ല. ദേശീയതലത്തില്‍ മതേതര സര്‍ക്കാരുണ്ടാക്കാന്‍ സി.പി.എമ്മിന് കഴിയില്ല. സാഹചര്യം അതായിരിക്കെ, എല്‍.ഡി.എഫിന് വോട്ടുകൊടുത്താല്‍ മോദി വീണ്ടും അധികാരത്തിലെത്തും. ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഒന്നാമത്തെ കക്ഷിയായി മാറുന്നത് അപകടരമാണ്. കോണ്‍ഗ്രസാണ് ഒന്നാമത്തെ കക്ഷിയായി മാറേണ്ടത്. ഇതിന് വേണ്ടി രാഷ്ട്രീയം മറന്ന് കേരളത്തിലെ ജനങ്ങള്‍ വോട്ട് ചെയ്യണം. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രീ-പോള്‍ സഖ്യമായിരിക്കണം അധികാരത്തില്‍ എത്തേണ്ടത്. കേരളത്തില്‍ കോണ്‍ഗ്രസിനെ ഇരുപതില്‍ ഇരുപത് സീറ്റും നല്‍കി വിജയിപ്പിക്കണം-അദ്ദേഹം പറഞ്ഞു.
- 6 years ago
web desk 1