തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ സമരപ്രഖ്യാപനത്തിനെതിരെ മുന്നറിയിപ്പുമായി ഗതാഗത മന്ത്രി ആന്റണി രാജു. ടിഡിഎഫ് പ്രഖ്യാപിച്ച സമരം ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും സമരം ചെയ്യുന്നവര്‍ അഞ്ചാം തിയതി ശമ്പളം വാങ്ങാമെന്ന് കരുതേണ്ടെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ തീരുമാനിച്ച ഡ്യൂട്ടി പരിഷ്‌കരണത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി എന്ന വ്യവസ്ഥ തൊഴിലാളികള്‍ നേരത്തെ അംഗീകരിച്ചതാണെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ സര്‍ക്കാര്‍ തയാറല്ലെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ആര്‍ടിസിയിലെ സിംഗിള്‍ ഡ്യൂട്ടിക്കെതിരെ പ്രതിപക്ഷ യൂണിയനായ ടിഡിഎഫാണ് സമരത്തിന് ആഹ്വാനം ചെയ്തത്. ഒക്ടോബര്‍ ഒന്നും സമരം നടത്താനാണ് ആഹ്വാനം.